Wednesday, April 2, 2025

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കർമ്മങ്ങളും ഇതിനോടനുബന്ധിച്ച് നടന്നു. അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ  പങ്കെടുത്തു. ബിസിനസുകാരനായ അരവിന്ദ് വിക്രം ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ചിത്രത്തിന്റെ തിരക്കഥകൃത്ത് സനു അശോകന്റെ അമ്മ രോഹിണി ഭദ്രദീപം കൊളുത്തി.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിൽ രഹിതനായ നന്ദൻ നാരായൺ എന്ന യുവാവിന്റെ ജീവിതകഥയാണ് പ്രമേയം. മാളവിക മേനോൻ, ദിൽന തുടങ്ങിയവർ നായികമാരായി എത്തുന്നു. ധർമ്മജൻ ബോൾഗാട്ടി, സുധീർ പറവൂർ, വിജയകുമാർ, ദിനേശ് പണിക്കർ, ദിലീപ് മേനോൻ, നാരായണൻ നായർ, കിരൺ കുമാർ, അംബിക മോഹൻ, സംവിധായകൻ മനു സുധാകർ, രാജേഷ് കേശവ്, ആനന്ദ്, സലീം ഹസൻ, രാജ് കപൂർ, സോഹൻ സീനുലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തിരക്കഥ സനു അശോകൻ, ഛായാഗ്രഹണം പവി കെ പവൻ, എഡിറ്റിങ് ജിതിൻ, വരികൾ കൈതപ്രം, ഹസീന, സംഗീതം ബോണി- ടാൻസൻ.

spot_img

Hot Topics

Related Articles

Also Read

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

ഓസ്കർ പുരസ്കാര പ്രഥമപട്ടികയിൽ ഇടംനേടി അടുജീവിതത്തിലെ ഗാനങ്ങൾ

0
മലയാള സിനിമ പ്രേമികൾക്കും ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും അഭിമാനിക്കുവാൻ ഓസ്കർ പുരസ്കാര പ്രഥമപട്ടികയിൽ ഇടംനേടി അടുജീവിതത്തിലെ ഗാനങ്ങൾ. ‘ഇസ്തിഗ്ഫർ,’ ‘പുതുമഴ’ എന്നീ ഗാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. 89- ഗാനങ്ങളും 146- സ്കോറുകളുമാണ് മികച്ച...

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

0
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.