നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ, സംവിധായകൻ നാദിർഷ എന്നിവർ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ റിലീസ് ചെയ്തു.

മണ്ണാർക്കാട്, അട്ടപ്പാടി, മലയാറ്റൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടക്കും. മറീന മൈക്കിൽ, അനു സോനാര, ണിയ വർഗീസ്, റിയ ഇഷ, വിജിലേഷ്, വിനീത് തട്ടിൽ, കെവിൻ, റാഫി ചക്കപ്പഴം, സ്നേഹ വിജയൻ, സാം ജീവൻ, അർച്ചന രഞ്ജിത്, അഖിൽ ഷാ, അലി അരങ്ങാടത്ത്, ലാലി മരയ്ക്കാർ, ദാസേട്ടൻ കോഴിക്കോട്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാഫി എപ്പിക്കാടിന്റെതാണു കഥ, തിരക്കഥ, സംഭാഷണവും. ഛായാഗ്രഹകൻ ശജീർ പപ്പ, എഡിറ്റിങ് ജർഷാദ് കൊമ്മേരി.