Wednesday, April 2, 2025

ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’

ബേണി – ഇഗ്നേഷ്യസ് സഹോദരങ്ങള്‍ മലയാള സിനിമാ സംഗീത ലോകത്ത് സമ്മാനിച്ച ഹിറ്റുകള്‍ ഇന്നും എന്നും ജനപ്രിയമാണ്. ആ പ്രതിഭകളെക്കാള്‍ വളര്‍ന്നതാണ് അവരുടെ സര്‍ഗ്ഗ സൃഷ്ടികള്‍. ഹിറ്റ് സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ക്ക് ഈണം നല്കി അനശ്വരമാക്കിയ സംഗീത സംവിധായകര്‍. 1994- ല്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന ജനപ്രിയ സിനിമയിലൂടെ മികച്ച സംഗീത സംവിധായകര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങള്‍ സംഗീത ലോകത്ത് ചുവടുറപ്പിക്കുന്നത്.

(ചിത്രം: തേന്മാവിന്‍ കൊമ്പത്ത്)

മലയാള സിനിമയില്‍ സംഗീതത്തിന്‍റെ രാഗസാന്ദ്രമായ അലകടലായിരുന്നു ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളുടെ സംഗീതത്തില്‍ പിറന്ന തേജസ്സാര്‍ന്ന ഗാനങ്ങള്‍. പിതാവ് കലാകാരനും ശ്രദ്ധേയനായ സംഗീതകാരനുമായിരുന്നു. അത് കൊണ്ട് തന്നെ പിതാവിന്‍റെ സംഗീത വഴിയിലൂടെ കുട്ടിക്കാലത്തേ പിന്തുടരാന്‍ ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങള്‍ക്ക് അനായാസം കഴിഞ്ഞു.

സംഗീത രംഗത്ത് തങ്ങള്‍ക്ക് ഉയര്‍ന്നു വരാന്‍ സാധിച്ചത് പിതാവിന്‍റെ പാരമ്പര്യത്തിലൂടെയാണെന്ന് ഇരു വരും ഉറച്ചു വിശ്വസിക്കുന്നു. പിതാവിനെക്കുറിച്ചും കുട്ടിക്കാലത്തെ സംഗീതത്തെക്കുറിച്ചും ബേണി  – ഇഗ്നേഷ്യസ് സഹോദരങ്ങള്‍ ‘പാട്ടിന്‍റെ വഴിയില്‍’ പങ്കുവെച്ചത് ഇങ്ങനെ; “സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു. അദ്ദേഹ ത്തിന്‍റെ പാരമ്പര്യം ഞങ്ങള്‍ക്ക് കിട്ടി എന്നാണ് ഞങ്ങളുടെ വിശ്വസം. എന്നാല്‍ ഞങ്ങളുടെ ചെറുപ്പത്തില്‍ അദ്ദേഹം മരിച്ചതിനാല്‍ ആ പ്രോല്‍സാഹനം ലഭിക്കുവാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല. ആശ്രമത്തിലെ പഠനത്തിലൂടെ ഞങ്ങളെ മ്യുസിക്കിലേക്ക് ആനയിച്ചത് ഫാദര്‍ മെന്‍റസ് ആയിരുന്നു” ഇഗ്നേഷ്യസ് പറയുന്നു.

ചുറ്റിലും സംഗീതം കൊണ്ട് സമ്പന്നമായിരുന്നു ബേണി – ഇഗ്നേഷ്യസ് സഹോദരങ്ങളുടെ ബാല്യകാലത്തെ സംഗീത ജീവിതം. പള്ളികളിലെ മ്യൂസിക് ട്രൂപ്പുകളും സ്കൂളിലെ സംഗീത പരിപാടികളിലും ബേണി  – ഇഗ്നേ ഷ്യസ് സഹോദരങ്ങള്‍ നിറസാന്നിധ്യമായി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട് കൊണ്ടും പാടിക്കൊണ്ടുമായിരുന്നു ഇരുവരുടെയും സംഗീത ജീവി തത്തിലേക്കുള്ള ആദ്യ തുടക്കം.

1980 കളില്‍ ബേണി – ഇഗ്നേഷ്യസ് സഹോദരങ്ങളുടെ കൂട്ടുകെട്ടില്‍ നിര വധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പിറന്നു. കൂടാതെ ‘ഗുരുദേവാമൃതം’ എന്ന പേരില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള കാസറ്റിലെ പാട്ടുകള്‍ സമ്മാനിച്ചതോടെ ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അക്കാലത്തെ സംഗീതലോകത്ത് വിശ്വപ്രസിദ്ധമായിരുന്ന തരംഗിണി, സരിഗ, രഞ്ജിനി സ്റ്റുഡിയോകളില്‍ നിന്നു പുറത്തിറങ്ങുന്ന ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും അടക്കമുള്ള ആല്‍ബം പാട്ടുകള്‍ ജനപ്രിയമായി.

(ചിത്രം: കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍)

ബേണി – ഇഗ്നേഷ്യസ് സഹോദരങ്ങള്‍ ആദ്യമായി മലയാള സിനിമയിലേക്ക് സംഗീതവുമായി എത്തുന്നത് സംവിധായകന്‍ രാജസേനന്‍റെ ഹിറ്റ് സിനിമയായ ‘കൊട്ടാരം വീട്ടിലെ അപ്പൂട്ട നി’ലൂടെയായിരുന്നു. ഈ ചിത്രത്തില്‍ രമേശന്‍ നായര്‍ രചിച്ച ‘ആയിരപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍ ‘ എന്ന ഹിറ്റ് ഗാനത്തിന് ഈണം നല്കിയത് ഈ സഹോദരങ്ങളായിരുന്നു. പിന്നീട് ബേണി – ഇഗ്നേഷ്യസ് സഹോദരങ്ങള്‍ മലയാള സിനിമ സംഗീതത്തില്‍ നിറസാന്നിധ്യമായി.

‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ’, ‘കള്ളിപ്പൂങ്കുയിലെ കന്നിത്തേന്‍ മൊഴിയെ’, എത്രകേട്ടാലും ഹൃദയത്തില്‍ കൂടുതല്‍ ചേക്കേറുന്ന ഈ രണ്ട് ഹിറ്റ് ഗാനത്തിനും ഈണമിട്ടത് ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളും വരികള്‍ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയുമാണ്. 1994- ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമായ ‘തേന്മാവിന്‍ കൊമ്പത്ത്’ സൂപ്പര്‍ ഹിറ്റായി, അതിലെ ഗാനങ്ങളും. ശുഭ ആലപിച്ച വ്യത്യസ്തമായ ‘നിലാപ്പൊങ്കലായേലോ’ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടതും ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളും വരികള്‍ ഗിരീഷ് പുത്തഞ്ചേരിയുമാണ്. ഈ ഗാനത്തിലൂടെയാണ് ആസ്വാദകരും മലയാള സിനിമാലോകവും ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളുടെ സംഗീത മാസ്മരികതയെ തിരിച്ചറിയാന്‍ തുടങ്ങുന്നത്. പിന്നീട് നിരവധി സിനിമകളിലേക്ക് ഈണങ്ങള്‍ നല്കാന്‍ ഈ സഹോദരങ്ങള്‍ ക്ഷണിക്കപ്പെട്ടു.

(ചിത്രം: ചന്ദ്രലേഖ)

‘അമ്മൂമ്മക്കിളി വായാടി’ 1997- ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖയിലെ ഗാനമാണിത്. കുട്ടിത്തവും കുസൃതിയും നിറഞ്ഞു നില്‍ക്കുന്ന ഈ ഗാനം ആസ്വദിക്കാത്തവര്‍ വിരളമായിരിക്കും. ഈ ചിത്രത്തിലെ തന്നെ ‘താമ രപ്പൂവില്‍ വാഴും’ എന്ന ഗാനവും നേഞ്ചിലേറ്റാത്ത മലയാളികളില്ല. 2004- ല്‍ പുറത്തിറങ്ങിയ ‘വെട്ട’ത്തിലെ ബീയാര്‍ പ്രസാദിന്‍റെ ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമി നാടന്‍വഴി’ എന്ന ഗാനം നമുക്ക് പകര്‍ന്ന് നല്‍കുന്ന മഴയുടെ തണുപ്പും കുളിരും ആസ്വാദനവും ചില്ലറയല്ല.

കല്യാണരാമനിലെ ‘കഥയിലെ രാജകുമാരിയും’, ആകാശഗംഗയിലെ ‘പുതുമഴയായ് വന്നു നീ’, മയില്‍പ്പീലിക്കാവിലെ ‘മയിലായി പറന്നു വാ’ തുടങ്ങിയ നിരവധി ഗാനങ്ങളില്‍ ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളുടെ കയ്യൊപ്പുണ്ട്. കാര്യസ്ഥനിലെ ‘മലയാളിപ്പെണ്ണേ നിന്‍റെ മുഖശ്രീയിലാരം’ എന്ന ഗാനത്തിനും ഈണം നല്കിയത് ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളും ആലപിച്ചത് ഇഗ്നേഷ്യസിന്‍റെ മകനായ സുബിന്‍ ഇഗ്നേഷ്യന്‍സും ഗായിക ഡെല്‍സിയും ചേര്‍ന്നാണ്. മലയാള സിനിമയും മലയാളികളും ഇന്നും ബേണി- ഇഗ്നേഷ്യസ് സഹോദരങ്ങളുടെ പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ആൻറണി വർഗീസ് ചിത്രം ദാവീദിന്റെ ചിത്രീകരണം പൂർത്തിയാക്കി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. 77- ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു എന്റർടൈമെന്റ് ചിത്രമായിരിക്കും ദാവീദ്....

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

0
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....

‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു

0
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.