ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന ‘കപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ. ബാഡ്മിന്റൺ താരമായ നിധിൻ ആയാണ് ചിത്രത്തിൽ മാത്യു തോമസ് എത്തുന്നത്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആൻറണി & ഏഞ്ചലീന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമൂവലാണ്. ചിത്രത്തിൽ നിധിന്റെ അച്ഛൻ ബാബുവായി ഗുരുസോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചിയായി മൃണാളിനി സൂസന് ജോർജ്ജും എത്തുന്നു. റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായാണ് ബേസിൽ എത്തുന്നത്. അനിഖ സുരേന്ദ്രനും റിയാ ഷിബുവും നായികമാരായി എത്തുന്നു. ചിത്രത്തിൽ നമിത പ്രമോദും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാർത്തിക് വിഷ്ണു, രഞ്ജിത് രാജൻ, അൽത്താഫ് മനാഫ്, ചെമ്പിൽ അശോകൻ, നന്ദിനി ഗോപാലകൃഷ്ണൻ, ആൽവിൻ ജോൺ ആൻറണി, ഐ വി ജുനൈസ്, സന്തോഷ് കീഴാറ്റൂർ, ജൂഡ് ആൻറണി ജോസഫ്, ആനന്ദ് റോഷൻ, മൃദുൽ പാച്ചു, നന്ദു പൊതുവാൾ, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥ അഖിലേഷ് ലതാരാജൻ, ഡെൻസൻ ഡ്യൂറോം. സംഗീതം ഷാൻ റഹ്മാൻ, ഗാനരചന മനു മഞ്ജിത്ത്, ആർ സി, എഡിറ്റിങ് റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം ജിഷ്ണു തിലക്.
Also Read
പ്രത്യേക ജൂറിപുരസ്കാരം നേടി ഇന്ദ്രന്‍സ്; അല്ലു അര്ജുന് മികച്ച നടന്, നടി ആലിയ ഭട്ടും കൃതി സനോനും
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.
പ്രഗ്യാ നാഗ്രയും ലുക് മാൻ അവറാനും ഒന്നിക്കുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ഉടൻ
ഉണ്ണി മൂവീസ്, ഹരീഷ് മൂവീസ് എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാര്‍ എന്നിവർ ചേർന്ന് നിർമ്മിച്ച് ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ ലുക് മാൻ അവറാനും പ്രഗ്യാ നാഗ്രയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.
രണ്ടാം ഭാഗവുമായി ‘വാഴ’
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...
‘മധു’വൂറും അഭിനയകലയുടെ സാമ്രാട്ടിനു പിറന്നാൾ നിറവ്
പുറക്കാട്ട് കടപ്പുറത്ത് തന്റെ കാമുകയുടെ ഓര്‍മ്മകളുമായി കടലിനൊപ്പം പാടിയലയുന്ന പരീക്കുട്ടിയോളം മറ്റൊരു കഥാപാത്രമില്ല മധുവിന് എന്ന് പ്രേക്ഷകര്‍ തറപ്പിച്ചു പറയും. പരീക്കുട്ടിക്ക് ശേഷം എന്നൊന്നില്ല, പരീക്കുട്ടി മുതല്‍ പരീക്കുട്ടിവരെ...അത്രമാത്രം!