Thursday, April 3, 2025

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരിയിൽ തിയ്യേറ്ററിൽ

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരി 6- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായി.  ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപൻ, ജസ്സിൻ മാത്യു എന്നിവരാണ് തയ്യാറാക്കിയത്.

 ചിത്രത്തിൽ ബേസിൽ ജോസഫ്, ലിജോ മോൾ, സജിൻ ഗോപു, ജയ കുറുപ്പ്, ദീപക് പറമ്പോൾ, റെജൂ ശിവദാസ്, ആനന്ദ് മന്മഥൻ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി കല്യാണി, ലക്ഷ്മി സഞ്ജു, ആനന്ദ് നെച്ചൂരാൻ, കിരൺ പീതാംബരൻ, തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സാനു ജോൺ വർഗീസ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ നിധിൻ രാജ് ആരോൽ.

spot_img

Hot Topics

Related Articles

Also Read

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

പുരസ്കാരം സംവിധായകന് സമര്‍പ്പിക്കുന്നു; തന്‍മയ സോള്‍

0
. ‘ഈ പുരസ്കാരം സനല്‍ അങ്കിളിന് സമര്‍പ്പിക്കുന്നു’ തന്‍മയ സോള്‍

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

0
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു.

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി...