Thursday, April 3, 2025

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി തിയ്യേറ്ററില്‍ നിറഞ്ഞു നില്‍ക്കുകയാണ് വോയ്സ് ഓഫ് സത്യനാഥന്‍. നിരവധി പ്രേക്ഷകരാണ് ‘സത്യനാഥനെ’ കാണുവാന്‍ തിയ്യേറ്ററിലേക്ക് എത്തുന്നത്. ദിലീപ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്, വോയ്സ് ഓഫ് സത്യനാഥന്. ബോക്സ് ഓഫ്ഫിസ് കളക്ഷനില്‍ കൂടുതല്‍ തുക നേടുന്ന കേരളത്തിലെ അഞ്ചാമത്തെ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി. കേരളത്തില്‍ വാരിസ് പൊന്നിയന്‍ സെല്‍വന്‍ 2, പഠാന്‍, 2018 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജ്ജും സിദ്ധിക്കും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമാശയും ഇടയില്‍ ഗൌരവവും ഇടകലര്‍ന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

ബാദുഷ സിനിമാസിന്‍റെയും ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ എന്‍ എം ബാദുഷയും ഷിനോയ് മാത്യുവും ദിലീപും രാജന്‍ ചിറയിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും സംഗീതം അങ്കിത് മേനോനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

‘പൊൻമാനി’ൽ ബേസിൽ നായകൻ- മോഷൻ പോസ്റ്റർ പുറത്ത്

0
നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ ഒരുക്കുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമിക്കുന്നത്....

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.