ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരുക്കാനിരുന്ന ‘ബ്രൂസ് ലി’യുടെ നായക കഥാപാത്രത്തെ ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്. കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വെച്ച് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മല്ലു സിംഗ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ബ്രൂസ് ലി. എന്നാല്‍ സിനിമ ഉപേക്ഷിച്ച വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്. ഇപ്പോള്‍ സിനിമ ഉപേക്ഷിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ‘അതേ സുഹൃത്തെ. ദൌര്‍ഭാഗ്യവശാല്‍ ബ്രൂസ് ലി ഉപേക്ഷിക്കേണ്ടതായി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളിലാണ് അത് വേണ്ടിവന്നത്. പക്ഷേ, അതേ ടീം മറ്റൊരു പ്രൊജക്ടിന് വേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാകുവാനാണ് സാധ്യത. കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം. അടുത്ത വര്‍ഷം തന്നില്‍ നിന്നും ഒരു ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം. ഉണ്ണി മുകുന്ദന് പറഞ്ഞു. സിനിമ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഉണ്ണി മുകുന്ദന് ഇപ്രകാരം കുറിച്ചത്
Also Read
സീരിയല്‍ സംവിധായകന് ആദിത്യന് അന്തരിച്ചു
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍
'മാതൃഭൂമി ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.
സിനിമ- സീരിയൽ താരം മേഴയത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു.
55- മത് ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ‘വീരസവർക്കർ’
55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു. 25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...