Friday, April 4, 2025

‘ബ്രോ ഡാഡി’ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകാനൊരുങ്ങി നടി  മീന

മോഹൻലാൽ- പൃഥ്വിരാജ്- മീന എന്നിവർ ചേർന്ന് അഭിനയിച്ച ബ്രോ ഡാഡിക്ക് ശേഷം മലയാള സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് നടി മീന. ‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലാണ് മീന കോളേജ് വിദ്യാർഥിനിയുടെ വേഷത്തിലെത്തുന്നത്.  ചിത്രത്തിൽ കോളേജ് അദ്ധ്യാപകനായി തമിഴ് നടൻ ശ്രീകാന്തും അഭിഭാഷകനായി മനോജ് കെ ജയനും എത്തുന്നു. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ ആണ്കഥയും നിർമ്മാണവും.

സിദ്ധാർഥ് ശിവ, മാല പാർവതി, സഞ്ജന സാജൻ, മീര നായർ, സിബി തോമസ്, സുധീർ കരമന, ജാഫർ ഇടുക്കി, രാജേഷ് അഴീക്കോടൻ, റോഷൻ അബ്ദുൽ റഫൂഫ്, അഞ്ജു മേരി, രമ്യ സുരേഷ്, വൃദ്ധി വിശാൽ, ഷൈന ചന്ദ്രൻ, സൂരജ് തെലക്കാട്, ഉഷ കരുനാഗപ്പള്ളി, അർജുൻ പി അശോകൻ, നിഖിൽ സഹാപാലൻ, ജയരാജ് കോഴിക്കോട്, ദേവിക ഗോപാൽ നായർ, മുരളീധർ, ആർലിൻ ജിജോ, ഗംഗ മീര, കുട്ടി അഖിൽ ആർ ജെ അഞ്ജലി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.  ഛായാഗ്രഹണം സജിത്ത് പുരുഷൻ, വരികൾ റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, എഡിറ്റിങ് അപ്പു ഭട്ടതിരി, സംഗീതം ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ.

spot_img

Hot Topics

Related Articles

Also Read

‘നാരായണീന്റെ മൂന്നാണ്മക്കൾ’; ഫെബ്രുവരി 7- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ൾ ഫെബ്രുവരി 7- നു തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ്...

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

തിയ്യേറ്ററുകളിൽ ആവേശക്കടലിരമ്പം, സർവൈവൽ മൂവി ജോ ണറിൽ ‘പൊളിച്ചടുക്കി’ മഞ്ഞുമ്മൽ ബോയ്സ്

0
തമാശച്ചിത്രമായ ജാനേമനിൽ നിന്നും സർവൈവൽ മൂവി മഞ്ഞുമ്മൽ ബോയ്സിലേക്ക് എത്തിയപ്പോൾ മികച്ച സംവിധായകൻമാരിലൊരാളായി തന്റേതായ ഇടം സ്വന്തമാക്കി ചിദംബരം.

സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ മാസം റിലീസിന്

0
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ ,മാസം റിലീസ്...