Friday, April 4, 2025

ഭദ്രദീപം കൊളുത്തി രഞ്ജി പണിക്കർ; പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുമായി സജിത്ത് ചന്ദ്രസേനൻ

ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക്  ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയാണിത്. 90 കളിലെ പാലക്കാട് വെച്ച് നടന്ന ഒരു ക്രൈമും തുടർന്നുണ്ടാകുന്ന സംഭവവികാ സങ്ങളുമാണ് ഇതിവൃത്തം. പ്രശസ്ത നടനും തിരക്കഥ കൃത്തുമായ രഞ്ജിപണിക്കർ ഭദ്രദീപം തെളിയിച്ചു.

വൈ എന്റർടൈമെന്റ്സ് മാനേജിങ് ഡയറക്ടർ മനു പദ്മനാഭൻ നായർ, ലൂമിനാർ ഫിലിംസ്, മാനേജിങ് ഡയറക്ടർ ജിജോ മാത്യു, ഡയറക്ടർ രഞ്ജിത്, ഗോപകുമാർ, ഡയറക്ടർ സജിത്ത് ചന്ദ്രസേനൻ, സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യം, എഡിറ്റർ സാഗർ ദാസ്, ക്യാമറാമാൻ മാത്യു പ്രസാദ്, പ്രപജക്റ്റ് ഡിസൈനർ എൻ എസ് രതീഷ്, വിനോദ്വേണുഗോപാൽ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി. തിരക്കഥകൃത്ത് ദേവ്ദത്ത് ഷാജി ക്ലാപ്പടിച്ചു,. സിനു സിദ്ധാർഥ് സ്വിച്ചോൺ കർമ്മം നിർവഹിച്ചു. സരയൂ, ബഷീർ ബാഷി, ആൽഫി പഞ്ഞിക്കാരൻ, ഡയറക്ടർ ചാൾസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

spot_img

Hot Topics

Related Articles

Also Read

പറന്നുയരാനൊരുങ്ങി ‘ഗരുഡന്‍;’ ട്രൈലര്‍ റിലീസായി

0
ബിജുമേനോനും സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗരുഡ’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ്  ഗരുഡന്‍.

ജഗദീഷും ബേസിലുമെത്തുന്നു അച്ഛനും മകനുമായി; ‘ഫാമിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ജയ ജയ ജയ ജയ ഹേ, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്‍റര്ടൈമെന്‍റ് ബാനറില്‍ ഗണേഷ് മേനോനും ലക്ഷ്മി വാര്യരും നിര്‍മ്മിക്കുന്ന ചിത്രം ഫാമിലിയില്‍ അച്ഛനായി ജഗദീഷും മകനായി ബേസിലും എത്തുന്നു

മാന്ത്രിക വിരലുകളാൽ തബലയിൽ സംഗീതം നെയ്ത ഉസ്താദ് സാക്കിർ ഹുസൈന് വിട

0
സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73-...

വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ- ട്രയിലറുമായി ‘ജനനം 1947: പ്രണയം തുടരുന്നു’

0
40 വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു.

ജെ സി ഡാനിയേല്‍ പുരസ്കാര നിറവില്‍ സംവിധായകന്‍ ടി വി ചന്ദ്രന്‍

0
എക്കാലത്തെയും സാമൂഹിക ജീര്‍ണ്ണതയും മനുഷ്യ ജീവിതങ്ങളിലെ അരാജകത്വവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയായി മാറുന്നു. സമാന്തരസിനിമകളുടെ തുടര്‍ച്ച ടി വി ചന്ദ്രന്‍റെ സിനിമകളിലും പ്രകടമാണ്.