Thursday, April 3, 2025

ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’

ഭ്രമിപ്പിക്കുന്ന അതിലഭിരമിക്കുന്ന അധികാരത്തിന്റെ നിശബ്ദതയും ആട്ടഹാസവും പ്രതിധ്വനിക്കുന്ന സിനിമ, അതാണ് ഭ്രമയുഗം. “ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..” കൊടുമൺ പോറ്റിയുടെ ഭീതിദമായ ചിരിയും വന്യമായ നോട്ടവും അധികാരം കയ്യാളുന്ന മേലധികാരിയും എടുപ്പും ഭാവവും. കൊലച്ചിരിയുടെ ഏറ്റവും മികച്ച മാതൃകയാണ് കുടമൺ പോറ്റിയുടേത്. ഞെട്ടിപ്പിക്കുന്ന അമ്പരപ്പിക്കുന്ന തിയ്യേറ്ററുകളെ ത്രസിപ്പിക്കുന്ന ഗംഭീര വേഷപ്പകർച്ചയുമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയ ചാരുതിയിൽ മലയാള സിനിമ വീണ്ടും വീണ്ടും ‘മമ്മൂക്കാ.. മമ്മൂക്കാ’ എന്നു ആരാധനയോടെ ആർപ്പുവിളിച്ചു.

സിനിമയിൽ എത്ര തിരഞ്ഞാലും മമ്മൂട്ടിയെ കാണാൻ കഴിയില്ല. അദ്ദേഹത്തിന്റെ കുടമൺ പോറ്റി വെള്ളിത്തിരയിൽ ആരൂഡനായി നിറഞ്ഞു നിൽക്കുകയായിരുന്നു. അയാളുടെ ചിരി, നോട്ടം, നിശബ്ദത, അട്ടഹാസം മുഴങ്ങി നിന്നു. ഹൊറർ സിനിമകളുടെ പതിവ് ശൈലിയെ പലയിടത്തും തിരുത്തിക്കൊണ്ട് മുന്നോട്ട് കുതിച്ചു ഭ്രമയുഗം. വിഷ്വലിസത്തിന്റെ നൂതന സാങ്കേതികത കുതിച്ചുയരുമ്പോഴും എന്തുകൊണ്ട് ഭ്രമയുഗം പോയകലത്ത് സിനിമയുപേക്ഷിച്ച ബ്ലാക് ആൻഡ് വൈറ്റ് ? എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നമുക്ക് ലഭിക്കും, ആ സിനിമ കണ്ടുകഴിയുമ്പോൾ.

ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു. അവസാനം നിസ്സഹായരായി കളിക്കളത്തിൽ ഒറ്റപ്പെട്ടുപോയ രണ്ട് കാലാളുകളെപ്പോലെ പാണനും വീട്ടുവേലക്കാരനും. ഭയത്തിന്റെ അഴിക്കുന്തോറും മുറുകുന്ന പാശമായി മനയും കൊടുമൺ പോറ്റിയും മാറിക്കഴിയുമ്പോൾ പ്രേക്ഷകർ ചെസ്സ് ബോർഡിലെ ഭയചകിതരായ അദൃശ്യ കരുക്കളായി മാറുന്നു. അവിടമാണ് സംവിധായകൻ രാഹുൽ സദാശിവന്റെ വിജയവും.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ദക്ഷിണ മലബാറിലെങ്ങാണ്ടോ നടക്കുന്ന ഒരു കഥയാണ് സിനിമയിലെന്ന് പറഞ്ഞുപോകുന്നുണ്ട് തുടക്കത്തിൽ. ധീരരും വീരശൂരപരാക്രമികളുമായ നാടുവാഴികളുടെയും തമ്പുരാക്കന്മാരുടെയും കഥകൾ വാമൊഴിയായി പുകഴ്ത്തിപ്പാടുന്ന ഒരു പാണൻ ആയിടയ്ക്ക് നാട്ടിൽ അരങ്ങേറിയ യുദ്ധത്തിൽ നിന്നും രക്ഷപ്പെട്ട് വിജനവും നിഗൂഡവുമായ കാട്ടിലെ ഒറ്റപ്പെട്ട പഴയ മനയിലെത്തിപ്പെടുന്നതും അവിടുന്നങ്ങോട്ടയാൾ അനുഭവിക്കേണ്ടി വരുന്ന ഭയത്തിന്റെ ക്രൂരതയുമാണ് ചിത്രത്തിലുടനീളം. ഭൂതകാലം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തിയ അതേ രാഹുൽ സദാശിവൻ ഭ്രമയുഗത്തിൽ എത്തിയപ്പോൾ ഭയത്തിലകപ്പെടുത്തി ശ്വാസംപോലും നേരെ വിടാൻ പ്രേക്ഷകരെ സമ്മതിച്ചില്ല എന്നു പറയുന്നതാവും ശരി.

ഇടിഞ്ഞുവീഴാറയായ മൂന്നുനിലയുള്ള പടുകൂറ്റൻ മന. ഉള്ളിൽ അനേകം ഇരുണ്ട നിലവറകൾ. ഭയത്തിന്റെ നിഴലുകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന നീണ്ട ഇടനാഴികൾ. ഭീമൻ നടുമുറ്റത്ത് മനയ്ക്കൊപ്പം  തലയെടുപ്പോടെ വളർന്നു നിൽക്കുന്ന പുൽക്കാടുകൾ . ഉരുണ്ട തൂണുകളിൽ നാഗങ്ങളെപ്പോലെ ചുറ്റിപ്പിണഞ്ഞുകൊണ്ട് കേറിപ്പോകുന്ന വള്ളികൾ, മുള പൊട്ടുന്ന ചെടികൾ, മുറ്റി വളരുന്ന ചിതലുകളും പുറ്റുകളും.. മനയുടെ പരിസരപ്രദേശങ്ങൾ പോലും ഭീതി വിതയ്ക്കുമ്പോൾ അവിടെത്തെ നിശബ്ദതയിൽ നിന്നുയർന്നു കേൾക്കുന്ന കരിയില പൊഴിയുന്ന ഒച്ചയും പ്രകമ്പനം കൊള്ളിക്കുന്നു.

ഭയപ്പെടുന്നവർക്ക് കരിനാഗമാണ് മനയുടെ കോട്ട. അത് ഉടലാകേ ചുറ്റി വരിയും,. സിനിമ കണ്ട് തിയ്യേറ്റർ വിട്ടിറങ്ങുന്ന  ഓരോ പ്രേക്ഷകരും ഇതേ ഭായത്തിന്റെ അനുഭവമാണ് പങ്ക് വെച്ചത്. പതിവ് ഹൊറർ സിനിമകളിൽ നിന്നും അല്പ്പം വഴിമാറി ഭ്രമയുഗം  സഞ്ചരിച്ചതിനെക്കുറിച്ചും പ്രേക്ഷകർ സംസാരിച്ചു. അഥർവ്വത്തിലെ മന്ത്രവാദിക്കും പലേരിമാണിക്യത്തിലെ മൂരിക്കുംകുന്നത്ത് അഹമ്മദ് ഹാജിക്കും  ഭാസ്കരപ്പട്ടേലർക്കും ശേഷം കൊടുമൺ പോറ്റിയിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം തിയ്യേറ്ററുകളെ വീണ്ടും വിസ്മയം കൊള്ളിച്ചു, ആവേശത്തിലാഴ്ത്തി. അഭിനയകലയ്ക്ക് ഊടും പാവും ഒത്തിണങ്ങിയ മമ്മൂട്ടിയെ മലയാള സിനിമ വീണ്ടും ഉൾക്കൊണ്ടു, പ്രേക്ഷകരും.

ആദ്യകാല സിനിമയിൽ അഭിനയത്തിലൂടെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരുന്ന മമ്മൂട്ടി തന്റെ 72 മത്തെ വയസ്സിലും പുതുതലമുറയ്ക്ക് പ്രതിഭാസമായി അഭിനയരംഗത്ത് ഇന്നും നിലനിൽക്കുന്നു. ഭ്രമയുഗത്തിലൂടെ അത് വീണ്ടും അദ്ദേഹം തെളിയിച്ചു. ഹൊറർ സിനിമയിൽ ആദ്യമായല്ല , അർജുൻ അശോകൻ. രോമാഞ്ചം എന്ന ഹൊറർ ചിത്രത്തിൽ കണ്ട കഥാപാത്രത്തിൽ നിന്നും ഒരുപാട് മാറ്റങ്ങളാണു തേവൻ എന്ന പാണന്റെ വേഷത്തിൽ  ഭ്രമയുഗത്തിലേത്. തേവന്റെ സുഹൃത്ത് കോരനായി മണികണ്ഠൻ ആചാരിയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വെച്ചത്. കൊടുമൺ പോറ്റിയുടെ പാചകക്കാരനായി സിദ്ധാർഥ് ഭരതനും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. അമൽഡ ലിസയുടെ യക്ഷി വേഷം മമ്മൂട്ടിയ്ക്കൊപ്പം കിടപിടിക്കുന്നതായിരുന്നു എന്നു വേണം വിശേഷിപ്പിക്കുവാൻ.

ഒരു ബ്ലാക് ആൻഡ് വൈറ്റിനുള്ളിലെ ഇരുട്ടും ഇരുണ്ട മനയും കാറ്റും മഴയും ഭീതിയുടെ മുകുളങ്ങളുമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടുന്നുണ്ട്. അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റേയും കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഓരോ പ്രേക്ഷകരും. കഥ പറഞ്ഞും ഭീതി നിറച്ചും ഇരുട്ടിലൂടെയുള്ള ആ യാത്രയില് നമ്മളും ഒത്തു ചേരുന്നു. ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, പച്ച മഞ്ഞ ചുവപ്പ്, മാമാ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ നോവൽ സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണന്റെ സംഭാഷണമാണ് ഭ്രമയുഗത്തിൽ. സിനിമയുടെ സത്ത ചോരാതെ സംഭാഷണത്തോട് ഉൾച്ചേർക്കുവാൻ ടി ഡി രാമകൃഷ്ണന് കഴിഞ്ഞത് സിനിമയുടെ മറ്റൊരു വിജയമാണ്.

മുത്തശ്ശിക്കഥകളിലൂടെ ഭീതിയുടെ ചിറകടിയൊച്ചയുമായി പറയുന്നുയരുന്ന കഥ. കൊടുമൺ പോറ്റിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെ കോർത്തിണക്കി ബ്ലാക് ആൻഡ് വൈറ്റിൽ  സിനിമ ചെയ്യുമ്പോഴും സാങ്കേതികത ഒട്ടും ചോർന്നു പോകാതെ മിഴിവറ്റു നിൽക്കുകയാണ് ഭ്രമയുഗത്തിൽ. ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം തിയ്യേറ്ററിലേക്ക് എത്താനിനി ഒരു ദിനം മാത്രം. ഭ്രമയുഗത്തിന്റെ തിയ്യേറ്റർ അനുഭവത്തെ കാതിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണവും  ക്രിസ്റ്റോ സേവ്യറുടെ സംഗീതവും ഗംഭീരമായി.  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ഭ്രമയുഗം നിർമ്മിച്ചിട്ടുള്ളത്. മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക്എത്തിയപ്പോൾ തിയ്യേറ്ററുകളിൽ പ്രേക്ഷകർ നിറഞ്ഞു നിന്നു.

spot_img

Hot Topics

Related Articles

Also Read

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

0
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

0
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്

0
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.

കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ...

0
77- മത് കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന് എത്തുന്നു. രാജ്യത്തുള്ള പ്രധാന നഗരങ്ങളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക....

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും