ചിയേഴ്സ് എന്റർടൈമെന്റിന്റെ ബാനറിൽ ലക്ഷ്മി വാരിയരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിച്ച് മമ്മൂട്ടി നായകനായ ‘ഭീഷ്മപർവ’ത്തിന് ശേഷം ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ‘ധീരൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജേഷ് മാധവനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ജഗദീഷ്, മനോജ് കെ. ജയൻ, ശബരീഷ് വർമ്മ, അഭിറാം രാധാകൃഷ്ണൻ, വിനീത്, സുധീഷ്, അശോകൻ, എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതാദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതാദാസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ഫിൻ ജോർജ്ജ് വർഗീസ്, സംഗീതം മുജീബ് മജീദ്.