Friday, November 15, 2024

‘ഭ്രമയുഗ’ത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി; ചിത്രീകരണം പുരോഗമിക്കുന്നു

ആദ്യമായി നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ റോളുകള്‍ പൂര്‍ത്തിയാക്കി. മമ്മൂട്ടി നായകനായി എത്തുന്ന ഈ ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവനും സംഭാഷണം ടി ഡി രാമകൃഷ്ണനുമാണ്. ആഗസ്ത് 17- നു ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിലും പാലക്കാടും ഒറ്റപ്പാലത്തുമായി നടന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഇവരുടെ ചിത്രീകരണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. ഛായാഗ്രഹണം ഷെഹനാദ് നിര്‍വഹിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്കു, തുടങ്ങിയ നിരവധി ഭാഷകളില്‍ ഭ്രമയുഗം ഒരേ സമയം തിയേറ്ററുകളില്‍ പ്രദര്‍ശനത്തി നെത്തും.

spot_img

Hot Topics

Related Articles

Also Read

ആനന്ദ് ശ്രീബാല’ നവംബർ 15- ന് തിയ്യേറ്ററിലേക്ക്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമ നവംബർ...

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ മലയാളികള്‍

0
“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു.

ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

0
ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്.

ത്രില്ലർ മൂവി ‘പാർട്ട്നേഴ്സി’ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ്ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്

0
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.