Thursday, April 3, 2025

‘മച്ചാന്റെ മാലാഖ’യിൽ സൌബിനും നമിതപ്രമോദും പ്രധാന വേഷത്തിൽ

അബ്ബാo മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായത്. ചിത്രത്തിൽ സൌബിനും നമിത പ്രമോദും പ്രധാന വേഷത്തിലെത്തുന്നു.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, വിനീത് തട്ടിൽ, മനോജ് കെ യു, ആര്യ, ശാന്തികൃഷ്ണ, രാജേഷ് പറവൂർ, ശ്രുതി ജയൻ, ആൽഫി പഞ്ഞിക്കാരൻ  തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ ജക്സൺ ആൻറണിയുടെ കഥയ്ക്ക് അജീഷ് പി തോമസിന്റെതാണു തിരക്കഥ. സംഗീതം ഔസേപ്പച്ചൻ, ഛായാഗ്രഹണം വിവേക് മേനോൻ.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിൽ കല്യാണമേളവുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
അളിയനും അളിയനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ചിരിയുടെ മാലപ്പടക്കമാണ് ഗുരുവായൂരമ്പലനടയുടെ മറ്റൊരു പ്രധാന ആകർഷണം. വിവിധ കാറ്റഗറിയിലുള്ള സിനിമകൾ മലയാളത്തിൽ സമീപകാലത്ത് വിജയം കൊയ്യുമ്പോൾ ഒരു എന്റർടൈനർ മൂവിയായി ഗുരുവായൂരമ്പലനടയിൽ പ്രേക്ഷകർക്കിടയിൽ  ഏറെ സ്വാധീനിച്ചു എന്നു വേണം കരുതാൻ.

‘ഒരു കെട്ടുകഥയിലൂടെ’എത്തുന്നു പുതുമുഖങ്ങളും; ചിത്രീകരണത്തിന് തുടക്കമായി

0
ദേശാടനപ്പക്ഷികൾ സിനിമ പ്രൊഡക്ഷന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരനും സവിത മനോജും ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.

‘ബ്രോ ഡാഡി’ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകാനൊരുങ്ങി നടി  മീന

0
‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലാണ് മീന കോളേജ് വിദ്യാർഥിനിയുടെ വേഷത്തിലെത്തുന്നത്.

മെഡിക്കൽ ത്രില്ലർ ജോണറുമായി ‘ദി ഡോണർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
അമൽ സി ബേബി സംവിധാനം ചെയ്ത് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്തോസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന  ചിത്രം ‘ദി ഡോണർ’ ചിത്രത്തിന്റെ രണ്ടാമത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്

0
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച്  24 നു തിയ്യേറ്ററിലേക്ക്.