പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ് ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ ആണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. അന്നു സ്വര്ഗ്ഗ ഫിലിംസിന്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലും റീ റിലീസ് ചെയ്യുന്ന മണിച്ചിത്രത്താഴ് സ്വർഗ ചിത്രയും മാറ്റിനി നൌ കമ്പനിയും ചേർന്നാണ് പുറത്തിറക്കുന്നത്. പ്രേക്ഷകരെ ദൃശ്യാനുഭവം കൊണ്ട് ഈ ഹൊറർ -ഹ്യൂമർ ചിത്രം മുൻപത്തെക്കാൾ ഉപരി രസിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് തരികയാണ്.
Also Read
രസകരമായ ട്രയിലറുമായി ‘കുടുംബസ്ത്രീയും കുഞ്ഞാടും’
മഹേഷ് പി ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി
രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.
മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.
സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; നിരീശ്വരവാദിയുടെ കഥപറയുന്ന ചിത്രവുമായി മുകേഷ് കുമാർ സിംഗ്
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.