Thursday, April 3, 2025

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി ആന്തോളജി സീരീസ് പുറത്തിറങ്ങിയപ്പോൾ അതിലൊന്ന് മനുഷ്യമനസ്സിനെ പിടിച്ചുലക്കിയ ശിലാലിഖിതവും ഉണ്ട്.  ഈ കഥയുടെ ആത്മാoശം ചോർന്നു പോകാതെ ചലച്ചിത്ര ഭാഷയിലേക്ക് സംവിധാനം ചെയ്യുന്നതിൽ എല്ലായ്പ്പോഴുമെന്ന പോലെ സംവിധായകൻ പ്രിയദർശൻ വിജയിച്ചിരിക്കുന്നു.

ചരിത്രാന്വേഷകനായ പ്രൊഫ: ഗോപാലൻകുട്ടിയായി എത്തിയത് ബിജു മേനോൻ ആണ്. കാലബന്ധിതമായി ഈ അസമത്വവും മനുഷ്യത്വമില്ലായ്മയും നിർബാധം തുടർന്ന് പോരുന്നിടത്താണ് ശിലാലിഖിതത്തിന് പ്രസക്തിയേറുന്നത്. അമ്മയോട് ടൌണിൽ പുതിയൊരു വീടെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ജനിച്ചുവളർന്ന തറവാട് വിൽക്കുവാൻ പ്രേരിപ്പിക്കുന്നതും കടവിൽ ആത്മഹത്യ ചെയ്യാനായി ചാടിയ അയാളുടെ മുറപ്പെണ്ണും പഴയ കാമുകിയുമായ നാരായണിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിന്നും മുഖം തിരിക്കുന്നതും വേദനജനകമായി അവതരിപ്പിച്ചിരിക്കുന്നു. അയാളുടെ മകൾ രേണു അച്ഛന്റെ മനുഷ്യത്വമില്ലായ്മയ്ക്കു നേരെ ചൂണ്ടുന്ന ചൂണ്ടുവിരൽ ഒരു സമൂഹത്തിന്റെ മുഴുവനായി മാറുന്നു.

മാളുവമ്മ  എന്ന ഗോപാലൻകുട്ടിയുടെ അമ്മ വേഷത്തിൽ എത്തിയ ശാന്തി കൃഷ്ണയുടെ അഭിനയവും പ്രശംസനീയമാണ്. ആധുനികതയിൽ നിന്നുള്ള വിടുതൽ ആണ് തറവാട് പൊളിച്ചു നഗരത്തിലേക്ക് ജീവിതത്തെ പറിച്ചു നടാനുള്ള ഗോപാലൻകുട്ടിയുടെ വ്യഗ്രത. അതിനിടയിൽ എങ്ങോ നഷ്ടപ്പെട്ടു പോകുന്ന മാനുഷിക മൂല്യങ്ങളുടെയും  പ്രതീക്ഷകളുടെയും  കണികയായി അവശേഷിക്കുന്നത്  അയാളുടെ മകൾ രേണുവിലും. വരും  തലമുറകളിലേക്ക് മനുഷികവികാരം പ്രതീക്ഷിക്കുന്ന സിനിമ കാഴ്ചക്കാരായ പ്രേക്ഷകരെയൊ വായനക്കാരെയോ നിരാശപ്പെടുത്തിയിട്ടില്ല, എം. ടിയും സംവിധായകനായ പ്രിയദർശനും.

ഭൂതകാല ഓർമ്മകളുടെ വേട്ടയാടൽ ഗോപാലൻകുട്ടിയെ അപ്പാടെ വിഴുങ്ങുമ്പോൾ അതിൽ നിന്നും യാഥാർഥ്യത്തിൽ നിന്നുമുള്ള അയാളുടെ ഒളിച്ചോടലിനെ കൃത്യമായി ഒടുക്കം തടുത്തുനിർത്തുന്നുണ്ട് , മകൾ രേണു. ഗോപാലൻകുട്ടിയിൽ മാത്രമല്ല, പെൺകുട്ടിയുടെ മരണാസന്നമായ കിടപ്പ് കണ്ടിട്ടും ചെറുവിരലനക്കാത്ത സ്വാർഥതയുടെ ഒരു വലിയ സമൂഹമുണ്ട്, ആ തറവാടിന്റെ മുറ്റത്തും ഉമ്മറത്തും.  എം ടി യുടെ കഥാപാത്രങ്ങളെ, കഥയുടെ സത്തയെ സ്വാംശീകരിച്ച് വളരെ ക്രിയേറ്റീവ് ആയി സ്ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് പ്രിയദർശന്. ചിത്രത്തിൽ ബിജുമേനോൻ ഗോപാലൻകുട്ടിയായി നിറഞ്ഞു നിന്നപ്പോൾ ശാന്തി കൃഷ്ണയും നിള ഭാരതിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശിലാലിഖിതം ചലച്ചിത്ര ലോകത്തും മനോരഥങ്ങളിലൂടെ വളരെ സുന്ദരമായി ആലേഖനം ചെയ്യപ്പെട്ടു.

spot_img

Hot Topics

Related Articles

Also Read

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; നിരീശ്വരവാദിയുടെ കഥപറയുന്ന ചിത്രവുമായി മുകേഷ് കുമാർ സിംഗ്

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

0
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.