അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ ആന്‍റോ ജോണ്‍, കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത് ‘പ്രിയപ്പെട്ട പി വി ഗംഗാധരന്‍ സര്‍ വിടവാങ്ങി. മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്. മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെ കരുതലോടെ പെരുമാറുന്ന ഒരു വ്യക്തിയോടുള്ള ആദരവോടെ ആദരാഞ്ജലികള്‍ ‘ നടന്‍ മധുപാല്‍ ഓര്‍മ്മിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും
Also Read
‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...
കണ്ണപ്പ’യിൽ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രുദ്ര എന്ന കഥാപാത്രമായാണ്...
ദി സീക്രട്ട് ഓഫ് വുമൺ; ട്രയിലർ പുറത്ത്
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ട്രയിലർ റിലീസായി. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം,...
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘വടി കുട്ടി മമ്മൂട്ടി’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എലമെന്‍റ്സ് ഓഫ് സിനിമാസിന്‍റെ ബാനറില്‍ സംവിധായകരായ മാര്‍ത്താണ്ഡനും അജയ് വാസുദേവും എം ശ്രീരാജ് എ കെ ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്നു.
ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.