Tuesday, April 8, 2025

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടിയെയും വിനായകനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ  ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ  ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നു. ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖർ സല്മാൻ നായകനായി എത്തിയ ഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ തയ്യാറാക്കിയത് ജിതിൻ കെ ജോസ് ആയിരുന്നു. സിനിമയുടെ പേരും മറ്റ് വിവരങ്ങളും വൈകാതെ പുറത്ത് വീടും. ഛായാഗ്രഹണം ഫൈസൽ അലി.

spot_img

Hot Topics

Related Articles

Also Read

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ കാച്ചിക്കുറുക്കിയ ‘കടുഗണ്ണാവ’ അഥവാ ഒരു ‘വഴിയമ്പലം’ (മനോരഥങ്ങൾ- ഭാഗം രണ്ട്)

0
‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ...

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

പുത്തൻ ക്യാരക്ടർ പോസ്റ്ററുമായി ‘സ്വർഗ്ഗം’

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ  പുറത്തിറങ്ങി. ചിത്രത്തില് ആനിയമ്മ എന്ന  കഥാപാത്രമായാണ് മഞ്ജുപിള്ള എത്തുന്നത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുരത്തിറങ്ങിയിരിക്കുന്നത്. സി എൻ...