Friday, November 15, 2024

മമ്മൂട്ടിയെ കാച്ചിക്കുറുക്കിയ ‘കടുഗണ്ണാവ’ അഥവാ ഒരു ‘വഴിയമ്പലം’ (മനോരഥങ്ങൾ- ഭാഗം രണ്ട്)

‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിന്റെ തീരുമാനങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ്. പിന്നീട് ഈ സിനിമയുമായുള്ള ഒരു വൈകാരികമായ അടുപ്പം കാരണം ഇത് തന്നെയാക്കാം എന്നു തീരുമാനിക്കുകയായിരുന്നു. എം ടിയുടെ ആത്മാoശമുള്ള  സിനിമയാണ് ഇത്. അതിൽ രണ്ട് വേഷമാണ് എന്നോട് ചെയ്യാൻ പറഞ്ഞിരുന്നത്. പിന്നീടത് ചുരുങ്ങി ഒന്നായി. അങ്ങനെ എന്നെ മൊത്തത്തിൽ കുറുക്കിയെടുത്തിരിക്കുകയാണ് സിനിമയിൽ’ എം ടിയുടെ ജന്മദിനത്തൊടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ‘മനോരഥങ്ങൾ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി സംസാരിച്ച ഒരു ഭാഗമാണ് മുകളിൽ.

തന്റെ ജീവിതത്തിൽ നിന്നും എം ടി അടർത്തിയെടുത്ത ചെറുകഥയാണ് കടുഗണ്ണാവ. എം ടിയുടെ ശ്രദ്ധേയമായ കഥകളെ ചേർത്ത് വെച്ച് കൊണ്ട് ആന്തോളജി സിനിമാസീരീസിൽ  നിർമ്മിച്ചെടുത്ത മനോരഥങ്ങളിൽ കടുഗണ്ണാവ വളരെയേറെ ശ്രദ്ധ അർഹിക്കുന്നുണ്ട്. അച്ഛൻ സിലോണിൽ വൻനഗരത്തിൽ പ്രമാണിയെപ്പോലെ വാഴുകയാണെന്ന് ധരിച്ചു പോന്നിരുന്ന ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ വേണുവും കുടുംബവും.

പില്ക്കാലത്ത് സിലോണിക്ക് ജോലി അവശ്യാർഥം പോകേണ്ടി വരുന്ന വേണു കടുഗണ്ണാവ കാണാൻ ഇറങ്ങുകയാണ്. എന്നാൽ മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടിയതിൽ നിന്നും എത്രയോ വിദൂരെ പ്രതാപമറ്റ കടുഗണ്ണാവ അയാളെ വരവേറ്റു. ചെറിയൊരു അങ്ങാടി പോലെ ഒരു തുരുത്ത്, അതായിരുന്നു അയാൾ കണ്ട കടുഗണ്ണാവ. വഴിയമ്പലം എന്നർത്ഥം വരുന്ന കടുഗണ്ണാവ പിന്നീട് വേണുവിനും വേണുവിന്റെ അച്ഛനും അക്ഷരാർഥത്തിൽ ആഅ ചെറു അങ്ങാടി ഒരു വഴിയമ്പലം തന്നെയായി തീരുകയായിരുന്നു. മുപ്പതോളം ചെറു കടകളും ഒന്നോ രണ്ടോ കോൺക്രീറ്റ് കെട്ടിടങ്ങളും. വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും നേരെ കടുഗണ്ണാവയുടെ വാർധക്യം വേണുവിനെ സ്വീകരിച്ചു, പ്രേക്ഷകരെയും.  

‘നിന്റെ ഓർമ്മയ്ക്ക്’ എന്ന ചെറുകഥയുടെ പിന്തുടർച്ചയായിരുന്നു എം ടി എഴുതിയ സഞ്ചാരക്കുറിപ്പായ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയിലെ കടുഗണ്ണാവയുടെ പ്രതാപത്തിലേക്ക് ഊളിയിടാനും കുട്ടികാലത്ത് എന്നോ കണ്ടു മറഞ്ഞ ലീല എന്ന സഹോദരിയെ അവിടെ കണ്ടെത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര. പഴയ പെട്ടിയിൽ നിന്നും കണ്ടെടുക്കുന്ന പൊടിപ്പിടിച്ച റബ്ബർ മൂങ്ങയോളം ദൂരമുണ്ട് ലീലയും വാസുവും തമ്മിലുള്ള ബന്ധത്തിന്. തുകൽപ്പെട്ടിയും തൂക്കി ഒരുനാൾ അച്ഛന്റെ പിന്നാലെ വീടിന്റെ പടികയറി വന്ന ലീല എന്ന പെൺകുട്ടി, അവളുടെ വാസനിക്കുന്ന ഉടുപ്പ്. വിടർന്ന കണ്ണുകളും വട്ടമുഖവും ചുരുണ്ട മൂടിയുമുള്ള ആഅ പെൺകുട്ടിയെ തേടിയുള്ള വേണു എന്ന കഥാപാത്രമായാണ് മമ്മൂട്ടി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നത്.

കഥയിലെ നൊമ്പരം പോലെ പ്രേക്ഷകരെ പിന്തുടരുകയാണ് ‘കടുഗണ്ണാവ’ എന്ന പേരിൽ അതിന്റെ ചലച്ചിത്ര രൂപവും. ലീലയെ ഓർക്കുന്ന വേണുവായി മമ്മൂട്ടി കഥാപാത്രത്തെ തന്റെ കയ്യിൽ നിന്നും വളരെ ഭദ്രമായി ഉൾക്കൊണ്ട് അഭിനയിച്ചു. നിശബ്ദമായി പിന്തുടരുന്ന ആഅ റബ്ബർ മൂങ്ങ പോലും ഒരു കഥാപാത്രമായി ജീവിച്ചു എന്നു വേണം കരുതാൻ.

spot_img

Hot Topics

Related Articles

Also Read

ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്

0
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.

‘കുട്ടന്റെ ഷിനിഗാമി’യിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ഹ്യൂമർ ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ഴേണാറിൽ ഒരുങ്ങുന്ന ചിത്രം കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്ജ്, നദിർഷ, ധ്യാൻ ശ്രീനിവാസൻ,...

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദിലീഷ് പോത്തൻ ആണ് പോസ്റ്ററിൽ.  സഹസംവിധായകനും നടനും സംവിധായകനുമായി തൊട്ടതല്ലാം പൊന്നാക്കുന്ന വ്യക്തിത്വമാണ്...

പുതിയ സിനിമയുമായി സിന്റോ ഡേവിഡ്; ‘സംഭവസ്ഥലത്ത് നിന്നും’

0
നവാഗതനായ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ഉടൻ. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര് എന്നിവരുടേതാണ് തിരക്കഥ. തൃശ്ശൂര്, എറണാകുളം, കാനഡ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം.

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.