മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ കെ ജോസിന്റേതുമാണ് തിരക്കഥ. ദുൽഖർസൽമാൻ നായകനായി എത്തിയ കുറുപ്പിന്റെ കഥ ജിതിൻ കെ ജോസിന്റേതായിരുന്നു. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളംകാവൽ. ഛായാഗ്രഹണം ഫൈസൽ അലി.
