Tuesday, April 8, 2025

മമ്മൂട്ടി നായകനായി എത്തുന്ന ‘ബസൂക്ക’ യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ടീക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രിൽ 10- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. aചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ്  നവാഗതനായ ഡിനോ ഡെന്നീസ്. തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോസായ യൂഡ് ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ...

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യസിനിമകളുടെ സാമ്രാട്ട്

0
മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും എക്കാലത്തേക്കും ചിരിയുടെ മലപ്പടക്കം തീര്‍ത്ത ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63- വയസ്സായിരുന്നു.

‘നടികർ’ ചിത്രത്തിൽ തിളങ്ങാൻ ടൊവിനോ തോമസ്

0
ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം ഇനി നടികർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് ഉടൻ. മെയ് മൂന്നിന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.

പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

സമാപനം കുറിച്ച് 48- മത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേള

0
താര്‍സെ൦ ദന്ദ്വാര്‍ സംവിധാനം ചെയ്ത ഡിയര്‍ ജെസ്സി  പ്ലാറ്റ്ഫോം വിഭാഗത്തില്‍ ഇരുപതിനായിരം ഡോള (13 ലക്ഷം) റും പുരസ്കാരവും നേടി. പ്രണയത്തിന്‍റ ദുരന്തകഥ പറയുന്ന ചിത്രമാണ് ഡിയര്‍ ജെസ്സി. യുഗം സൂദും പവിയ സിദ്ദുവുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.