Friday, November 15, 2024

മറാത്തി നടി സീമ ദേവ് അന്തരിച്ചു

മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. കോര കാഗസ് വരദക്ഷിണ ജഗച്യ പതിവാര്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള സീമ ദേവ് ഹിന്ദിയിലും മറാത്തിയിലുമായി എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജീവന്‍ സന്ധ്യ എന്ന 2021- ല്‍ പുറത്തിറങ്ങിയ ചിത്രത്തിലാണ് സീമ ദേവ് ഒടുവിലായി അഭിനയിച്ചത്. അല്‍ഷിമേഴ്സ് രോഗബാധിത കൂടിയായിരുന്നു സീമ ദേവ്. അങ്കിജ്യ ദേവ്, അഭിനയ് ദേവ് എന്നിവരാണ് മക്കള്‍. അങ്കിജ്യ ദേവ് ഇന്ദ്രജിത്ത്, സന്‍സാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയ് ദേവ് ഡല്‍ഹി ബെല്ലി, ഫോഴ്സ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഭര്‍ത്താവ് പരേതനായ രമേഷ് ദേവ് മുതിര്‍ന്ന നടന്‍ ആണ്.

spot_img

Hot Topics

Related Articles

Also Read

ആക്ഷൻ ഫാമിലി ത്രില്ലർ ചിത്രം ‘വിരുന്ന്’ ആഗസ്ത് 23- ന് റിലീസ് ചെയ്യും

0
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘വിരുന്ന്’ ആഗസ്ത് 23 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി. അർജുൻ, നിക്കി, മുകേഷ്,...

‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി. രസകരമായ ടീസറാണ് റിലീസ് ആയിരിക്കുന്നത്. ഹിന്ദിയിൽ സുരാജ് വെഞ്ഞാറമമൂടിന്റെ വെല്ലുവിളിക്കുന്ന വിനായകന്റെ കഥാപാത്രമാണ് ടീസറിൽ. കെ എസ്...

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

0
പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി.

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

0
വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി...

‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു

0
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.