Thursday, April 3, 2025

മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി സമാറ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി റഹ്മാന്‍

സിനിമയുടെ വിജയം അണിയറപ്രവര്‍ത്തകരുടേത് മാത്രമല്ല, ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയം പ്രേക്ഷകരില്‍ എത്തിക്കുന്നതും പ്രധാന പങ്കുവഹിക്കുന്നുണ്ട്. കലകളില്‍ വ്യത്യസ്ത പ്രമേയം തേടുന്നവരാണ് കലയുടെ സൃഷ്ടാവും അതിന്‍റെ ആസ്വാദകരും. ഒരു ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ നായകനായി എത്തുന്ന സമാറ എന്ന ചിത്രത്തിനും ഈ സവിശേഷതയുണ്ട്. നവാഗതനായ ചാള്‍സ് ജോസഫ്  സംവിധാനം ചെയ്യുന്ന സമാറയില്‍ പ്രമേയത്തിലും കഥാപാത്രങ്ങളും മേക്കിങ്ങളിലും ഈ വൈരുദ്ധ്യത കാണാന്‍ കഴിയും. ഇതുവരെ മലയാള സിനിമ അഭിമുഖീകരിച്ചിട്ടില്ലാത്ത സവിശേഷമാര്‍ന്ന ദൃശ്യകലയുമായി ‘സമാറ’ തിയ്യേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. 

ശാസ്ത്രത്തെയും വിപുലീകരിച്ച സാങ്കേതികതയെയും നെറ്റുവര്‍ക്കുo ഉപയോഗിച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി ലോകനാശത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരുകൂട്ടം മനുഷ്യരിലേക്ക് എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് സമാറയില്‍ റഹ്മാന്‍ എത്തുന്നത്. കൊറോണ എന്ന മഹാമാരി വിത്തുവിതച്ചുകൊണ്ട് പുതിയ രീതിയില്‍ ഒളിയുദ്ധം നടത്തി ലോകവിനാശം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന വലിയ നെറ്റുവര്‍ക്ക് ശൃഖലകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു സാങ്കല്പിക കഥയിലൂടെയുള്ള പുനര്‍വായനയാണ് സമാറ.

മലയാള സിനിമയുടെ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് സമാറ. സൈ- ഫൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സമാറ ഏത് സാധാരണക്കാരനും മനസ്സിലാകും വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൈ- ഫൈ ത്രില്ലര്‍, ക്രൈം ത്രില്ലര്‍, സയന്‍സ് ഫിഷന്‍ ചിത്രം എന്നീ കാറ്റഗറിയില്‍ സമാറയെ ഉള്‍പ്പെടുത്താം. കുളു- മണാലി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചാണ് ഷൂട്ടിങ്ങ് ചെയ്തത്. ചിത്രത്തില്‍ ഹിമാലയ താഴ്വാരത്തുവെച്ച് നടന്ന രണ്ട് ദുരൂഹ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍  നിയോഗിക്കപ്പെട്ട ഡോ അലന്‍, ഡോ ആസാദ്, ഡോ സക്കീര്‍, ആന്‍റണി, സെന്തില്‍ ഐ പി എസ്, തുടങ്ങിയവര്‍ ഒന്നിക്കുന്നതാണ് പ്രമേയം. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന്‍റെ കാരണം ചെന്നെത്തിനില്‍ക്കുന്നത് സയന്‍സ് ഫിക്ഷനിലാണ്. ഞെട്ടിക്കുന്ന കഥാമുഹൂര്‍ത്തത്തിലേക്കാണ് പിന്നീട് ‘സമാറ’ മുന്നോട്ട് പോകുന്നത്.

അപ്രതീക്ഷിതമായി 2020- ല്‍ ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കൊറോണ എന്ന മഹാമാരി അനേക ലക്ഷ്യം ജീവനുകളെയാണ് അപഹരിച്ചത്. ഭയത്തിന്‍റെ മുള്‍മുനയില്‍ ജീവിതം വഴിമുട്ടി ഇനിയെന്ത് എന്ന ചോദ്യമായി പെരുവഴിയില്‍ നില്‍ക്കുമ്പോള്‍ മാസങ്ങളോളം വിലക്കേര്‍പ്പെടുത്തി ക്കൊണ്ട് ലോക്ക്ഡൌണും വന്നപ്പോള്‍ ഭീതി ഇരട്ടിച്ചു. കുറച്ചു വര്‍ഷങ്ങളോളം ഭയത്തിന്‍റെ നിഴലില്‍ ജാഗ്രതയോടെ മനുഷ്യന്‍ സഞ്ചരിച്ചു. കോവിഡ് ഭീതി അകന്നുപോയെങ്കിലും മഹാമാരി അര്‍ദ്ധ സുഷുപ്തിയിലാണെന്ന് നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്.

അപരിചിതമായ ഈ മഹാമാരി എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ നടന്നു. ഞെട്ടിക്കുന്ന പല കണ്ടെത്തലുകളുമാണ് പുറത്തുവന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ മഹാമാരി ചൈനയുടെ രാജ്യങ്ങള്‍ക്ക് മേലുള്ള ജൈവയുദ്ധമാണെന്നാണ്. പലരാജ്യക്കാരും തിങ്ങിപ്പാര്‍ക്കുന്ന ചൈനയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് ഈ രോഗാണുക്കളെ ജൈവായുധമാക്കി ആദ്യം വിതച്ചതെന്ന് കരുതപ്പെടുന്നു. മാത്രമല്ല, ചൈനയിലെ ഒരു മെഡിക്കല്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള കൊറോണ വൈറസാണിതെന്നും മറ്റൊരു അന്വേഷണസംഘം  പറയുന്നു. ഇന്നും ലോകമെമ്പാടും കൊറോണ വൈറസിന്‍റെ ആക്രമണത്താല്‍ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുകയാണ്.  സമാറയില്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയവുമായി കൊറോണ മഹാമാരിക്ക് സമകാലിക ബന്ധമുണ്ട്.

(സമാറ- ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന്)

സമാറ മലയാള സിനിമയോ ? എന്നത്ഭുതപ്പെടുത്തും വിധമാണ് ചിത്രീകരണം. ചാള്‍സ് ജോസഫ് എന്ന നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം സമാറ വിജയകരമാകുന്നത് ഇത്തരം പ്രത്യേകതകള്‍കൂടി ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. കഥ സാങ്കല്‍പ്പികമെങ്കിലും ആഗോള വിഷയങ്ങള്‍ കടന്നുവരുന്നത് കൊണ്ടുതന്നെ സമാറ സമകാലിക പ്രധാന്യമര്‍ഹിക്കുന്നു. കഥാപാത്രങ്ങള്‍ക്കനുയോജ്യമായ അഭിനേതാക്കളെ കണ്ടെത്തുന്നതിലും സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുറ്റാന്വേഷകന്‍റെ വേഷത്തില്‍ സമാറയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റഹ്മാന്‍. ബിനോജ് വില്യ, ഭരത്, ഗോവിന്ദ് കൃഷ്ണ, രാഹുല്‍ മാധവ് തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവച്ചു. സെന്തില്‍ എന്ന കഥാപാത്രമാത്തിയ ഗോവിന്ദ് കൃഷ്ണയും ശ്രദ്ധിക്കപ്പെട്ടു. രാഹുല്‍ മാധവ്, മിര്‍ സര്‍വാര്‍, സഞ്ജന ദീപു, വിവിയാ ശാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തിയിട്ടുണ്ട്. ഹിമാലയാം താഴ്വാരയുടെ സൌന്ദര്യവും അവിടുത്തെ ജീവിതങ്ങളും മനോഹരമായി സിനു സിദ്ധാര്‍ഥന്‍ ക്യാമറയില്‍ പകര്‍ത്തി എടുത്തു. മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി എത്തിയ സൈ- ഫൈ ത്രില്ലര്‍ ചിത്രം സമാറയും  നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവിനൊരുങ്ങിയ റഹ്മാനും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ ടീസറുമായി  ‘ആനന്ദ്ശ്രീബാല’

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്ത് മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയുടെ ഏറ്റവും...

‘ദാസേട്ടന്റെ സൈക്കിൾ’; ട്രയിലർ പുറത്ത്, ചിത്രത്തിന്റെ  നിർമ്മാതാവും നടനുമായി ഹരീഷ് പേരടി

0
ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു...

രണ്ട് നോമിനേഷനുകൾ സ്വന്തമാക്കി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

0
82- മത് ഗോൾഡൻ ഗ്ലോബിനുള്ള രണ്ടു നോമിനേഷനുകൾ നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലീഷിതര ഭാഷ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നാമനിർദ്ദേശം...

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും.

സിനിമ- നാടകനടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

0
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ പരമേശ്വരന്‍ നായര്‍ അഭിനയിച്ച വെളിച്ചപ്പാടിന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കൂടാതെ സന്തോഷ് ശിവന്‍റെ ഇംഗ്ലിഷ് ചിത്രത്തിലും വേഷം ചെയ്തു. ദൂരദര്‍ശന്‍ അടക്കമുള്ള നിരവധി  ടെലിവിഷന്‍ സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.