Friday, April 4, 2025

‘മലയാളി ഫ്രം ഇന്ത്യ’ മികച്ച പ്രതികരണവുമായി രണ്ടാംവാരത്തിലേക്ക്

നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മികച്ച കളക്ഷൻ നേടിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ 8. 26 കൊടി രൂപയാണ് ഈ ചിത്രം നേടിയത്. രണ്ടാംവാരത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ഉണ്ടാകുന്നത്. സിനിമയുമായി ബന്ധപ്പെട്ടു വലിയ തോതിൽ ഡീ ഗ്രേഡിങ്ങും നടക്കുകയാണ് ഇപ്പോൾ. മെയ് ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് മലയാളി ഫ്രം ഇന്ത്യ പ്രദർശനത്തിന് എത്തിയത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.

 ജനഗണമന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ’. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബ്ലോക്ബസ്റ്റർ ഹിറ്റ് ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ആൻറണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. അനുപമ പരമേശ്വരൻ, അജൂ വർഗീസ്, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായിഎത്തിയത്. തിരക്കഥ ഷാരിസ് മുഹമ്മദ്, ഛായാഗ്രഹണം സുദീപ് ഇളമൻ, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്, സംഗീതം ജേക്സ് ബിജോയ്. ഒരു കംപ്ളീറ്റ് എന്റർടൈനർ മൂവിയാണ് മലയാളി ഫ്രം ഇന്ത്യ.

spot_img

Hot Topics

Related Articles

Also Read

‘ആരോ’ യിൽ പൊലീസ് വേഷത്തിൽ തിളങ്ങാൻ ജോജു ജോർജ്ജ്; മെയ് 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും

0
നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഇടംനേടിയ ജോജു ജോർജ്ജ് ‘ആരോ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. ചിത്രം മെയ് 9- ന് തിയ്യേറ്ററുകളിൽ എത്തും.

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും

0
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...

ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ; ‘മറുവശം’ ഈ മാസം റിലീസ്

0
നടൻ അനൂറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മറുവശം’  ഈ മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജയശങ്കർ കാരിമുട്ടം നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് മറുവശം. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടു....

ഇന്ത്യൻ സിനിമയും മലയാളത്തിന്‍റെ ചെമ്മീനും                                 

0
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ കഥാപാത്രങ്ങളായി.