മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം ആയിരുന്നു. വനമാല എന്ന ചിത്രത്തിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്നത്. അബ്ദുൽഖാദർ എന്ന പേരിൽ പ്രേംനസീർ ആദ്യമായി നായകനായി അഭിനയിച്ച മരുമകളിൽ കോമളം നായികയായി എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു. 1955 ൽ പി. രാമദാസ് സംവിധാനം ചെയ്ത ന്യൂസ് പേപ്പർ ബോയി, ആത്മശാന്തി, സന്ദേഹി തുടങ്ങി ഏതാനും ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....
നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’ അണിയറയിൽ ഒരുങ്ങുന്നു
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.
കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് കണ്ണൂര്‍ സ്ക്വാഡ്; ഇരുകൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍
കണ്ണൂര്‍ സ്ക്വാഡിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ 160- തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം ഇനി 250 തിയ്യേറ്ററുകളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തും.
‘അടൂർ’ സമാന്തര സിനിമകളുടെ ഉറവിടം
തകർച്ചയുടെയും ഒറ്റപ്പെടലിന്റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്റെയും അന്തർമുഖത്വത്തിന്റെയും മരണത്തിന്റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം.
സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.