Friday, November 15, 2024

മലയാള സിനിമയുടെ എന്നെന്നും സ്വന്തം ഫാസിൽ

ഫാസിൽ എന്ന സംവിധായകനെ ഓർക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ കന്നി ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ‘ തന്നെ ധാരാളമാണ് പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കും.മലയാളത്തില്‍ പുതുമുഖങ്ങളായി പ്രേംകൃഷണൻ എന്ന കഥാപാത്രമായി എത്തിയ ശങ്കറിനെയും ക്രൂരമായ ചിരിയോടെ ഭാര്യക്ക് പിന്നാലെ ഒരു വേട്ടക്കാരന്‍റെ മൃഗീയ ഭാവവുമായി പിന്തുടരുന്ന നരേന്ദ്രനായി അഭിനയിച്ച മോഹൻലാലിനെയും അ യാളുടെ ഭാര്യ പ്രഭാ നരേന്ദ്രനായി എത്തിയ പൂർണിമ ജയറാമിനെയും മലയാള സിനിമയ്ക്ക് മറക്കാൻ കഴിയില്ല.മലയാള സിനിമയ്ക്കു എന്നെ ന്നും ലഭിച്ച ഭാഗ്യതാരകങ്ങളായിരുന്നു ഇവര്‍.ഒരു പക്ഷെ,അണിയറയിലും അരങ്ങിലും നിറഞ്ഞു നിന്ന പലർക്കും’മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ക്ക് കരിയർ ബ്രേക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ഓർക്കപ്പെടുന്നത് അത് ഫാസിലിന്‍റെ കന്നി ചിത്രം എന്നതിലുപരി ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസമായ മോഹൻലാൽ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം എന്ന സവിശേഷതയോടെയാണ്.മോഹൻലാൽ എന്ന അഭിനയ മൂർത്തിയെ മലയാളത്തിനു സ്വന്തമായി നൽകിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളും’ ഫാസിലും ആരാധകർക്ക് അങ്ങനെ പ്രിയ പ്പെട്ടതാകാനുമുണ്ട് കാരണങ്ങൾ പലത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’എന്ന തന്‍റെ കന്നി ചിത്രത്തിലൂടെ മലയാള സിനിമയുടെ ഇതിഹാസം സമ്മാനിച്ച നവാഗത സംവിധായകൻ ഫാസി ൽ ചെയ്ത ഭൂരിപക്ഷം സിനിമകളിലും മനോഹരമായ ജീവിത കഥയുടെ തുടിപ്പ് കാണാം.ഹൃദയത്തിൽ തൊടാതെ അദ്ദേഹത്തിന്‍റെ ഒരു കഥാ പാത്രവും നമ്മെ കടന്നു പോകുന്നില്ല. ജീവിതത്തിന്‍റെ എല്ലാ മുഹൂർത്തങ്ങളെയും ഹൃദയ സ്പർശിയായി അവതരിപ്പിക്കാൻ ഫാസിലിന് കഴി ഞ്ഞിട്ടുണ്ട്.ഒരു നവാഗത സംവിധായകൻ എന്ന അവഗണന ഇല്ലാതെ നവോദയ അപ്പച്ചൻ ഫാസിലിന്‍റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ നിർമ്മി ക്കുന്നതോടെ ചിത്രത്തിന് പുതുമുഖങ്ങളെ മുൻനിർത്തി ചെയ്ത പടം എന്ന സന്ദേഹം ആളുകളിൽ തോന്നിപ്പിക്കാതെ സ്വീകാര്യത ലഭിക്കുകയു ണ്ടായി.പിന്നീടങ്ങോട്ട് മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും കന്നടയിലും ഹിറ്റ് ചിത്രങ്ങൾ നൽകാൻ ഫാസിലിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ കലാസൃഷ്ടികളെയും പോലെ സിനിമയുടെ മർമവും കാലങ്ങൾക്കതീതമായി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാസിലിന്‍റെ സിനിമകളുടെ വിജയം ആ കാലത്തിന്‍റെ കൂടിയാണ്.കല വിജയിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോട് വിമുഖത കാണിക്കാതിരിക്കുമ്പോഴാണ്. ഇന്നും കാലത്തിനതീതമാകുമ്പോഴാണ് സിനിമകൾ അതിന്‍റെ കലാപാരതയെ തൊട്ടുണർത്തുന്നത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ നിന്ന് തുടങ്ങി തുടർന്നങ്ങോട്ട് കയ്യടികൾ ഏറ്റുവാങ്ങാൻ ഫാസിലിനും അണിയറ പ്രവർത്തകർക്കും കഴി ഞ്ഞിട്ടുണ്ട്.ആ കയ്യടികള്‍ കാലം ചെല്ലുന്തോറും മലയാള സിനിമയില്‍ ശബ്ദമുഖരിതമായി.കന്നി ചിത്രത്തിന് ശേഷം അതിൽ പ്രവർത്തിച്ച ക ലാകാരന്മാർ മിക്കവരും തങ്ങളുടെ കലകളിലൂടെ കൂടുതൽ ഉയരങ്ങൾ തേടിപ്പോയി.പിന്നീട് നിർമ്മിക്കപ്പെട്ട ഫാസിൽ ചിത്രങ്ങളുടെ വിജയ പരമ്പരകൾ മലയാള സിനിമ അത്ഭുതത്തോടെ കണ്ടു നിന്നു. ഇന്ത്യൻ സിനിമ കണ്ട മലയാളത്തിലെ മികച്ച സൈക്കോളജിക്കൽ ത്രില്ലെർ മൂ വി ‘മണിച്ചിത്രത്താഴി’ ന്‍റെ പിറവിയോടെ മലയാള സിനിമയുടെ വേറിട്ടൊരു ദിശ പ്രേക്ഷകർ കയ്യടികളോടെ സ്വീകരിച്ചു. മണിച്ചിത്രത്താഴ് എന്ന ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നത് അതിലെ രസകരമായതോ ഭീതിദമായതോ ആയ രംഗങ്ങളെ സമൂഹമാധ്യമങ്ങളില്‍ വിനോദപ രമായി അവതരിപ്പിക്കുന്ന ട്രോളുകളിലൂടെയാണ്.നാഗവല്ലിയുടെ പേടിപ്പെടുത്തുന്ന രംഗങ്ങൾ പോലും മനോഹരമായ തമാശകളിലൂടെ പുനര വതരിപ്പിക്കപ്പെടുമ്പോൾ വീണ്ടും വീണ്ടും മണിച്ചിത്രത്താഴ് പല രീതിയിലും ആഘോഷിക്കപ്പെടുകയും പുനർവായിക്കപ്പെടുകയും ചെയ്യുന്നു.

അപരവ്യക്തിത്വത്തെക്കുറിച്ച് (മൾട്ടിപ്പിൾ പഴ്സനാലിറ്റി ഡിസോർഡർ ),അതിന്‍റെ അവസ്ഥാന്തരങ്ങളെ കുറിച്ച്, ദുര്‍ മരണപ്പെട്ട കമിതാക്കളുടെ പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും ത്വരയെക്കുറിച്ച്, അബോധ തലത്തിൽ പതിഞ്ഞു കിടക്കുന്ന വിശ്വാസവും ആചാരവുമായത് കൂടി ക്കലര്‍ന്ന് മനുഷ്യ മനസ്സില്‍ സൃഷ്ട്ടിക്കുന്ന മനോ വിഭ്രാന്തിയുടെ കാണാപ്പുറങ്ങൾ..ഡോക്ടര്‍ സണ്ണിയിലൂടെ അതിലെ വസ്തുനിഷ്ഠത ‘മണിച്ചിത്ര ത്താഴ്’ നമുക്ക് മുന്നിലേക്ക് വയ്ക്കുന്നു. ‘മണിച്ചിത്രത്താഴി’ന്‍റെ ഓരോ വായനകളും സംവിധായകന്‍റെ മികവ് എടുത്തു കാട്ടുന്നു . ഡോക്ടർ സ ണ്ണിയായി മോഹൻലാലും ഗംഗയായും നാഗവല്ലിയായും പകർന്നാടിയ ശോഭനയും നകുലനായി എത്തിയ സുരേഷ് ഗോപിയും ചന്തുവായി എ ത്തിയ സുധീഷും അവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയോടൊപ്പം എന്നും ഓർക്കപ്പെടുന്ന കഥാപാത്രങ്ങളായി സ്വയം സമർപ്പിച്ചു. ബിച്ചു തിരുമലയുടെയും മധു മുട്ടത്തിന്‍റെയും ” വരുവാനില്ലാരുമിന്നൊരുനാളും”,പഴം തമിഴ് പാട്ടിഴയും”,”ഒരു മു റൈ വന്ത് “.. തുടങ്ങിയ ഹിറ്റ്‌ പാട്ടുകൾ കൊണ്ടു സമ്പന്നമായിരുന്ന ‘മണിച്ചിത്രത്താഴ്’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

‘മണിച്ചിത്രത്താഴ് ‘എന്ന ചിത്രത്തിന് മുന്നേ മറ്റ് ഫാസിൽ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.1984ൽ ഇറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ‘എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ബോധി ചിത്രയുടെ നിർമാണത്തിൽ ഇറങ്ങിയ ഈ ചിത്ര ത്തിൽ ശ്രീകുമാർ എന്ന കഥാപാത്രമായി മോഹൻലാലും ഗേളി മാത്യുവായി നാദിയ മൊയ്തുവും പ്രധാന കഥാപാത്രങ്ങളായെത്തി. ബിച്ചു തിരു മലയുടെ വരികൾക്ക് ജെറി അമൽ ദേവ് ഈണമിട്ട “കിളിയെ കിളിയെ “, “ആയിരം കണ്ണുമായി “തുടങ്ങി ചിത്ര, യേശുദാസ് ആലപിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. 1986ൽ ഇറങ്ങിയ “എന്നെന്നും കണ്ണേട്ടന്‍റെ “എന്ന ചിത്രത്തിൽ ഫാസിൽ പുതുമുഖങ്ങളായ സംഗീതിനെയും സോണിയ യെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം നിർമിച്ചത്..ഈ ചിത്രം ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രമായും ശ്രീവിദ്യ മികച്ച രണ്ടാമ ത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.മധുമുട്ടത്തിന്‍റെ കഥയായിരുന്നു “എന്നെന്നും കണ്ണേട്ടന്‍റെ ‘എന്ന ചിത്രത്തിന് വേണ്ടി ഫാസിൽ സ്വീകരി ച്ചത്.

ഭൂതകാലത്തിന്‍റെ പിന്നാമ്പുറങ്ങളിൽ ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന ഡോക്ടർ വിനയ ചന്ദ്രന്‍റെയും(മമ്മൂട്ടി )അയാളുടെ ഭാര്യ നീന (സുഹാസി നി )യുടെയും കഥ പറയുന്ന ചിത്രമാണ് 1987ൽ ഫാസിൽ സംവിധാനം ചെയ്ത’മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ‘..1991ൽ പുറത്തിറങ്ങിയ ‘എന്‍റെ സൂര്യ പുത്രി’ക്ക് എന്ന ചിത്രത്തിൽ അമ്മ നഷ്ട്ടപ്പെട്ട ഒരു വികൃതിയും തന്‍റെടിയും അഹങ്കാരിയും എന്നാൽ നിസ്സഹായയും അനാഥമാ യ മാതൃ സ്നേഹത്തിന്‍റെ തണൽ കിട്ടാതെ വളർന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്.1997ൽ ഇറങ്ങിയ ‘അനിയത്തി പ്രാവ് ‘മലയാള സിനിമ അക്കാലത്ത് കണ്ട ഏറ്റവും മിക ച്ച റൊമാന്‍റിക് ത്രില്ലർ ചിത്രമായിരുന്നു.ബാലതാരമായി സിനിമയിൽ പിച്ചവച്ചു തുടങ്ങിയ ബേബി ശാ ലിനി ആയിരുന്നു ചിത്രത്തിൽ ‘മിനി’ എന്ന നായിക കഥാപാത്രമായി എത്തിയത്. സിനിമ നിർമാണ മേഖലയിലെ മുടിചൂടാ മന്നനായ ഉദയാ യു ടെ കുടുംബത്തിൽ നിന്നാണ് മലയാള സിനിമയുടെ നിത്യ ഹരിത കോളേജ് പ്രണയ ക്യാമ്പസിനെ ത്രസിപ്പിച്ച ചോക്കലേറ്റ് സുന്ദരൻ കുഞ്ചാ ക്കോ ബോബന്‍റെ അരങ്ങേറ്റം.ഫാസിൽ എന്ന സംവിധായാകന്‍റെ മികവ് ഒന്ന് കൂടെ വാഴ്ത്തപ്പെട്ടു,’അനിയത്തി പ്രാവ് ‘എന്ന ചിത്രത്തിലൂടെ. മാ ത്രമല്ല, എസ് രമേശൻ നായരുടെയും ഔസേപ്പച്ചന്‍റെയും കൂട്ടു കെട്ടിൽ പിറന്ന ഹിറ്റ്‌ ഗാനങ്ങൾ ഇന്നും പ്രണയത്തിന്‍റെ ഇണ പ്രാവുകൾ പോലെ നമ്മുടെ കാതിലും ചുണ്ടിലും മനസ്സിലും കുറുകിക്കൊണ്ടേയിരിക്കുന്നു.

സിനിമ ഒരു കൗതുകമായിരുന്നില്ല ഫാസിലിന്…ആ കലയെ കുറിച്ച് വ്യക്തമായ ബോധമുള്ള കലാകാരൻ. അത് കൊണ്ടു തന്നെ അദ്ദേഹത്തി ന്‍റെ ഓരോ ചിത്രങ്ങളും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. സിനിമ ഒരു വിസ്മയവും തുടർന്നുള്ള പാഠവുമായിരുന്നു അദ്ദേഹത്തിനു. അത് കൊ ണ്ട് തന്നെ തന്‍റെ ഓരോ സിനിമ ഇറങ്ങുമ്പോഴും ഒന്നിനോടൊന്ന് മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മറക്കില്ലൊരിക്കലും,എന്‍റെ
മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഈറ്റില്ലം,പൂവിനു പുതിയ പൂന്തെന്നൽ,കില്ലർ,പപ്പയുടെ സ്വന്തം അപ്പൂസ്, ഹരികൃഷ്ണൻസ്, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, കയ്യെത്തും ദൂരത്തു, വിസ്മയതുമ്പത്ത്, ലിവിങ് ടുഗെതർ തുടങ്ങിയ ചിത്രങ്ങളിൽ ഫാസിൽ കൈവരിച്ച അപാരമായ കലാപാരത എടുത്തു പറ യേണ്ട സവിശേഷതയാണ്. മനുഷ്യ ബന്ധത്തിന്‍റെ ആഴം ഇത്രത്തോളം തേടിയിറങ്ങാൻ ഫാസിൽ എന്ന സംവിധായകൻ കൈവരിച്ച നേട്ടം അ ത് ജന്മസിദ്ധമായ കഴിവും അർപ്പണ ബോധവും തന്നെ.അദ്ദേഹത്തിന്‍റെ സിനിമ സ്വീകരിക്കുന്ന ഇതിവൃത്തം കൊണ്ടു മാത്രമല്ല, അഭിനേതാക്ക ളും ആ കഥാപാത്രങ്ങളോടൊപ്പം ഇഴുകി ചേരുന്നു…ഫാസിൽ അനിഷേധ്യമായ രീതിയിൽ തന്‍റെ കലയെ ഉപാസിക്കുന്നു… തർപ്പണം ചെയ്യുന്നു.

spot_img

Hot Topics

Related Articles

Also Read

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

‘പൊറാട്ട് നാടക’ത്തിനു ക്ലീൻ യു സർട്ടിഫിക്കറ്റ്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ്. ഈ മാസം 18 ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു...

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

‘തല്ലുമാല’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ്...

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

0
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു.