Friday, November 15, 2024

മലയാള സിനിമയുടെ കനവറിഞ്ഞ് ലാൽ ജോസ്

‘മീശമാധവനി’ലൂടെ ചിരിപ്പിച്ച് ‘അച്ഛനുറങ്ങാത്ത വീട്ടി’ലൂടെ നമ്മെ കരയിപ്പിച്ച് തന്‍റെ സംവിധാന കലയുടെ വേറിട്ടൊരു ശൈലി വെള്ളിത്തിരയിലെത്തിച്ച ലാൽ ജോസ്….മലയാള സിനിമയുടെയും മലയാള സിനിമാപ്രേമികളുടെയും മുൻനിരയിലാണ് ലാൽ ജോസ് എന്ന സംവിധായകന്‍റെ സ്ഥാനം. അദ്ദേഹത്തിന്‍റെ സിനിമകളിൽ ഒരു പ്രേക്ഷകൻ ആഗ്രഹിക്കുന്ന കൃത്യമായ സദ്യവട്ടങ്ങൾ കാണാം. വ്യത്യസ്തമായ രുചിഭേദങ്ങൾ, നിറഭേദങ്ങൾ,കാഴ്ചകള്‍ .. അതിനു ലഭിക്കുന്ന അഭിപ്രായങ്ങളും അത്രയും രുചികരം തന്നെ.സിനിമ വാണിജ്യത്തിലുപരി കലാപാരതയിലേ ക്ക് സഞ്ചരിക്കുന്നത് നമുക്ക് ലാൽ ജോസിന്‍റെ സിനിമകളിൽ ഇന്നും കാണാം.

പ്രഗത്ഭരും പ്രതിഭാധനരുമായ സംവിധായകരുടെ ശിക്ഷണത്തിലൂടെ മലയാള സിനിമക്ക് ലഭിച്ചത് അതിലും തികഞ്ഞൊരു ലാൽ ജോസ് എന്ന കലാകാരനെയാണ്… ലാൽ ജോസ് സിനിമകളിൽ പ്രതീക്ഷയുണ്ട്, ഓരോ പ്രേക്ഷകനും. കാഴ്ചക്കാരന്‍റെ മനസ്സിനും കണ്ണിനും ശരീരത്തിനും സ്വാധീനിക്കുന്ന എന്തെങ്കിലും ഒരു വൈകാരിക ഘടകം ലാൽ ജോസ് സിനിമകളിൽ കാണാം. വേദനാജനകമെങ്കിലും അദ്ദേഹത്തിന്‍റെ കമിതാക്കളായ കഥാപാത്രങ്ങൾ, കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ, നാട്ടിന്‍ പുറങ്ങൾ, നഗരക്കാഴ്ചകൾ… അങ്ങനെ ലാൽ ജോസ് സിനിമകൾ പ്രേ ക്ഷകർക്ക് മുന്നിൽ വെച്ചു നീട്ടുന്നത് കലയുടെ പ്രതീക്ഷയാണ്…

ഭൂരിപക്ഷം സംവിധായകരെ പോലെ ലാൽ ജോസും സിനിമയിലേക്കെത്തുന്നത് സഹസംവിധായകനായാണ്. കമലിന്‍റെയും തമ്പി കണ്ണന്താനത്തിന്‍റെയും ലോഹിതദാസിന്‍റെയും കെ കെ ഹരിദാസിന്‍റെയും വിനയന്‍റെയും നിസാറിന്‍റെയും സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പൂക്കാലം വരവായി, ഉള്ളടക്കം, ചമ്പക്കുളം തച്ചൻ, എന്നോടിഷ്ടം കൂടാമോ, വധു ഡോക്ടറാണ്, മഴയെത്തും മുൻപേ, മാന്ത്രികം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മാനസം, തുടങ്ങിയ മ ലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ സഹസംവിധായകനായി നിന്ന ലാൽ ജോസ് സ്വതന്ത്ര്യ സംവിധായകനാകുന്നത് 1998 ൽമമ്മൂട്ടി നായകനായ ‘ഒരു മറവത്തൂർ കനവ് ‘എന്ന ആദ്യ ചിത്രത്തിലൂടെയാണ്. 1989 ൽ കമലിന്‍റെ സഹസംവിധായകനായി തുടക്കമിട്ട ലാൽ ജോസ് സംവിധാന ത്തിൽ മാത്രമല്ല, അഭിനയത്തിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാന, സൺ‌ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്ത ഇദ്ദേഹം കമലിന്‍റെ ‘ ഭൂമി ഗീതം ‘ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.’അഴകിയ രാവണൻ’, ബാലചന്ദ്രൻ മേനോന്‍റെ ‘എന്നാലും ശരത് ‘, തമിഴിലെ’ ജിപ്സി ‘,എന്നി ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ച ലാൽ ജോസ് അസിസ്റ്റന്‍റ് സംവിധായകൻ എന്ന പേരിൽ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് കമലിന്‍റെ ‘കുടമാറ്റം’ എന്ന ചിത്രത്തിലൂടെയാണ്.

കമലിന്‍റെ ചിത്രങ്ങളിൽ ലാൽ ജോസിന്‍റെ വിരൽപ്പാടുണ്ട്. സ്വതന്ത്ര്യ സംവിധായകൻ എന്ന പേരിൽ മലയാള സിനിമയിൽ ശ്രദ്ധേയനായി അറി യപ്പെട്ട ഇദ്ദേഹം തന്‍റെ ചിത്രങ്ങളുടെ വിജയം ഗുരുവായ കമൽ തന്ന അറിവും പാഠവുമാണെന്ന് ലാല്‍ ജോസ് ഓർക്കുന്നു.ഒമ്പതോളം വർഷങ്ങ ളിലായി പതിനാറോളം സിനിമകളിൽ കമലിന്‍റെ സഹസംവിധായകനായി നിന്നു ലാൽ ജോസ്. ‘ചാണ്ടി’ എന്ന കഥാപാത്രമായി മമ്മൂട്ടിയും ‘മൈ ക്കിൾ’ ആയി ബിജുമേനോനും ‘ആനി’യായി ദിവ്യ ഉണ്ണിയും ‘മേരി’യായി മോഹിനിയും പ്രധാന കഥാപാത്രങ്ങളാകുന്ന’ ഒരു മറവത്തൂർ കനവ് ‘എന്നചിത്രത്തിന്‍റെ പശ്ചാത്തലത്തിനു ഗ്രാമീണ ഭംഗിയുടെ നിഷ്കളങ്കമായ മിടിപ്പ് കേൾക്കാം.2006 ല്‍ പുറത്തിറങ്ങിയ ‘ ക്ലാസ്മേറ്റ്’ യുവാക്കളുടെ ഹരമായിരുന്നു.ക്യാമ്പസ്‌ പ്രണയത്തിന്‍റെയും നിസ്വാർത്ഥമായ സൗഹൃദത്തിന്‍റെയും ലയനം,രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെയും ആശയ സംഘട്ടനങ്ങളുടെയും വേദന, അത് കാലങ്ങളോളം മനസിലും ശരീരത്തിലും ജീവിതത്തിലുമേല്പിക്കുന്ന മുറിവുകൾ…ലാൽ ജോസിന്‍റെ ‘ക്ലാസ് മേറ്റ്’ഇന്നും പ്രിയപ്പെട്ടതാകുന്നത് ആ കഥാപാത്രങ്ങളിൽ അല്ലെങ്കിൽ ആ കഥയിലെവിടെയോ നമ്മൾ കൂടി ജീവിക്കുമ്പോഴാണ്. വെള്ളത്തിനാ യി തരിശുഭൂമിയിൽ അലയുന്ന നായകനും നമ്മൾ തന്നെ. സ്നേഹത്തിന്‍റെ സ്വപ്നദത്തമായ വിളനിലങ്ങളിൽ മനുഷ്യൻ തേടുന്നത് സ്നേഹ ത്തെത്തന്നെയാണ്. മറവത്തൂരും കോളേജ് ക്യാമ്പസും പശ്ചാത്തലം കൊണ്ടു അകലുമ്പോൾ മനുഷ്യനായി കൂടുതൽ നമ്മളിലേക്ക് ആ സിനിമയും കഥാപാത്രങ്ങളും അടുക്കുന്നു.

സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മിഴിവുറ്റ് നിൽക്കുന്ന ഗ്രാമീണ ഭംഗി ലാൽ ജോസ് ചിത്രങ്ങളിലും കാണാം. എക്കാലത്തെയും ലാൽ ജോസ് ഹിറ്റ് ചിത്രമായ ‘മീശമാധവനി’ലെ ‘ചേക്ക് ‘എന്ന കുഗ്രാമത്തിന്‍റെ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാൻ ലാൽ ജോസിന് കഴിഞ്ഞു.കാവ്യാ മാധവൻ -ദിലിപ് കൂട്ടുകെട്ടിൽ മാത്രമല്ല, ലാൽ ജോസ് -ദിലിപ് കെമിസ്ട്രിയിലെ ഏറ്റവും മനോഹരമായ ചിത്രം കൂടിയായിരുന്നു ‘മീശമാധവ ൻ’.നിഷ്കളങ്കമായ പ്രണയ ചിത്രത്തിലെ ഒരോ രംഗവും ചിത്രീകരിക്കുന്നതിൽ പ്രാധാന്യം നൽകിയത് എങ്ങനെ പ്രേക്ഷകരെ ചിരിപ്പിക്കാം എന്ന് കൂടി നോക്കിയായിരുന്നു. ലാൽ ജോസ് ചിത്രങ്ങളിലെ ഏറ്റവും മികച്ച റൊമാന്‍റിക് കോമഡി ത്രില്ലർ ചിത്രമായ മീശമാധവൻ സൂപ്പർ ഹിറ്റായി രുന്നു.’ചാന്ത് പൊട്ടി’ലൂടെ വീണ്ടും ലാൽ ജോസ് – ദിലീപ് കൂട്ടുകെട്ടിന്‍റെ വിസ്മയം നമുക്ക് കാണിച്ചു തന്നു.രാധയെ രാധകൃഷ്ണനാക്കുന്ന, കടലി ന്‍റെയും ജീവിതത്തിന്‍റെയും അഗാധതയെ കുറിച്ച്, കടപ്പുറത്തെ ജീവിതത്തിൽ നിന്നും ഒറ്റയായി വേർപെട്ടു പോകുന്ന ഓരോരോ സ്വകാര്യ ജീ വിതത്തെപ്പറ്റി, അവിടുത്തെ വ്യത്യസ്തമായ മറ്റൊരു പ്രണയത്തെപ്പറ്റി അങ്ങനെ എത്ര സുന്ദരമായി ലാൽ ജോസ് കടലിന്‍റെ കഥ പറഞ്ഞു വെക്കുന്നു… ഇത്തരം നർമ്മമുഹൂർത്തങ്ങളിലൂടെ എത്രയെത്ര ചിരിപ്പിക്കുന്നു നമ്മളെ, ഓരോ ലാൽ ചിത്രങ്ങളും !

അത്രയേറെ നമ്മളെ ചിരിപ്പിക്കുന്നവർക്ക്, സ്നേഹിപ്പിക്കുന്നവർക്ക് അതിലേറെ ആഴത്തിൽ വേദനിപ്പിക്കാനും കഴിയും.’അച്ഛനുറങ്ങാത്ത വീ ട് ‘കണ്ട് നൊമ്പരപ്പെടാത്ത മനസുകൾ വിരളമായിരിക്കും.പെണ്മക്കളുള്ള ഓരോ രക്ഷിതാവിന്‍റെയും മനസ്സു ആധിയുടെയും കരുതലിന്‍റെയും മറ്റൊരു വീടാകുന്നു എന്ന് ‘അച്ഛനുറങ്ങാത്ത വീട് ‘എന്ന ചിത്രത്തിലൂടെ ലാൽ ജോസ് പറയുന്നു.എന്നും ചിരിച്ചു മാത്രം നമ്മൾ കണ്ട ഹാസ്യ നട ൻ, അങ്ങനെ ചിരിച്ചു കൊണ്ടു തന്നെ അഭിനയ ജീവിതത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട സലിം കുമാറിന്‍റെ വേറിട്ട അഭിനയമായിരുന്നു ഈ ചിത്രത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയത്.പ്രേക്ഷകരുടെ പ്രിയം മാത്രമല്ല, നിരൂപക പ്രശംസയും ഏറ്റ് വാങ്ങിയ ചിത്രമായിരുന്നു ‘അച്ഛനുറങ്ങാത്ത വീട് ‘…ശ്രീനിവാസൻ നായകനായ ഇടതുപക്ഷ ചിന്തകന്‍ ക്യൂബ മുകന്ദൻ എന്ന കഥാപാത്ര ത്തെ കേന്ദ്രമാക്കി നിർമ്മിക്കപ്പെട്ട ‘അറബിക്കഥ ‘ എന്ന ലാൽ ജോസ് സിനിമ പ്രവാസ ലോകത്തെ ഓരോ മലയാളിയുടെയും പ്രതിബിംബ മാ കുന്നു. മുതലാളിത്ത ആശയങ്ങളോട് വിയോജിപ്പുള്ള ക്യൂബ മുകുന്ദൻ തന്‍റെ ജീവിത പശ്ചാത്തലത്തിൽ മനസ്സില്ലാമനസ്സോടെ ദുബായിൽ എ ത്തുന്നതും മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ പെൺകുട്ടിയെ പരിചയപ്പെടുന്നതും പ്രവാസ ജീവിതത്തിന്‍റെ ദൈന്യമുഖം ഈ ചിത്ര ത്തിലൂടെ നമുക്ക് കാണാം.അങ്ങനെ ലാൽ ജോസിന്‍റെ ഹിറ്റ് ചിത്രങ്ങളിലൊന്നായി, അറബിക്കഥയും.

‘നീലത്താമര’ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്‍റിക് ക്ലാസ്സിക് ത്രില്ലർ ചിത്രമായിരുന്നു. 1979 ൽ പുറത്തിറങ്ങിയ ‘നീലത്താമര’യുടെ പുന രാവിഷ്കാരമായിരുന്നു ലാൽ ജോസ് എം ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ 2009 ൽ പുറത്തിറങ്ങിയ ‘നീലത്താമര’.സൂപ്പര്‍ ഹിറ്റായ ഈ ചിത്ര ത്തിനു ശേഷം പുതുമുഖമായ ആൻ അഗസ്റ്റിനെ നായികയാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി ‘ജീവിതത്തിന്‍റെ മറ്റൊരു അധ്യായം കൂടി നമുക്ക് മുന്നിൽ തുറന്നിടുന്നു. മലയാളത്തിൽ ചുരുക്കമുള്ള നായിക പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. ‘എൽസമ്മ എന്ന പെൺകുട്ടി’ സ്ത്രീക്ക് അന്യമെന്നും പുരുഷനു സാധ്യമെന്നും സമൂഹം കൽപ്പിച്ചിടത്ത് നിന്ന് തന്‍റെ ജീവിതം കൊണ്ടു പോരാടുന്നു. ഗ്രാമീ ണാന്തരീക്ഷത്തിന്‍റെ ഭംഗിയും എല്‍സമ്മയുടെ ഉശിരും കേട്ടറിഞ്ഞു ചിത്രത്തെ തേടി പ്രേക്ഷ കരെത്തി. ദിലീപ് -ലാൽ ജോസ് കെമിസ്ട്രി മല യാള സിനിമയുടെ അഭ്രപാളികകളിൽ വിജയക്കൊടി നാട്ടിയ ചരിത്രങ്ങൾ ഉണ്ടായെങ്കിലും 2012ൽ ദിലീപിനെ നായകനാക്കി നിർമ്മിച്ച ‘സ്പാനി ഷ് മസാല’ ബോക്സ്‌ ഓഫിസിൽ പരാജയമായിരുന്നു.അറബിക്കഥയ്ക്കു ശേഷം ലാൽ ജോസും ഇഖ്‌ബാൽ കുറ്റിപ്പുറവും ഒന്നിച്ച ‘ഡയമണ്ട് നെക്‌ ലേസ്‌ ‘ഹിറ്റായി.എന്നത്തേയും പോലെ ഫഹദ് ഫാസിലിന്‍റെ ‘അരുൺ’ എന്ന കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചു. “സന്തോഷായി ല്ലേ, അരുണേട്ടാ “…എന്ന ഒറ്റ ഡയലോഗിലൂടെ അനുശ്രീ എന്ന നടി മലയാള സിനിമയുടെ ശ്രദ്ധ പിടിച്ചു പറ്റി.

‘രണ്ടാഭാവം’ എന്ന ആക്ഷൻ ചിത്രം തന്‍റെ കരിയറിലെ ഏറ്റവും പരാജയ ചിത്രമായിരുന്നു എന്ന് ലാൽ ജോസ് വിശ്വസിക്കുന്നു. ‘ചന്ദ്രനുദിക്കാ ത്ത ദിക്കിൽ ‘എന്ന ചിത്രത്തിനും പ്രേക്ഷകരിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.മലയാള സിനിമയുടെ സൗന്ദര്യത്തെയും കഥയെയും ഗ്രാമങ്ങളിൽ തന്നെ കണ്ടെത്തുന്നതിലാണ് ലാൽ ജോസ് എന്ന സംവിധയകന്‍റെ മിടുക്ക്. പുതുമുഖങ്ങളെ അരങ്ങത്തേക്ക് കൊ ണ്ടു വരുന്നതിൽ ലാൽ ജോസ് എന്ന സംവിധായകന്‍റെ കഴിവ് പ്രശംസനീയമാണ്. അഭിനേതാക്കളെ മാത്രമല്ല, പുതിയ എഴുത്തുകാരെയും ടെക്‌ നീഷ്യൻസിനെയും തന്‍റെ സിനിമയിലൂടെ പരിചപ്പെടുത്തുന്നതിൽ വിജയമായിരുന്നു ലാൽ ജോസ്. ബിജുമേനോൻ നായകനായ ‘നാൽപത്തി യൊന്ന് ‘എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് പി ജി പ്രജീഷിനെ പരിചയപ്പെടുത്തുന്നതും ഇദ്ദേഹമാണ്. സിനിമയിലെ കഥയിലും കഥാപാത്ര ത്തിലും മാത്രമല്ല, സിനിമ പേരുകളോടും കേരളീയതയും ഗൃഹാതുരതയും പുലർത്തിയിരുന്ന സംവിധായകനാണ് ലാൽ ജോസ്. “പ്രാദേശിക വാർത്തകളിൽ സഹസംവിധായകനായി 1989ഓഗസ്റ്റ് മൂന്ന് മുതൽ മുപ്പതു വർഷങ്ങൾ മലയാള സിനിമയ്‌ക്കൊപ്പമായിരുന്നു എന്‍റെ ജീവിതം. അതിയായി ആഗ്രഹിക്കാതെ സിനിമയിലെത്തിയ എനിക്ക് അന്ന് മുതൽ ഇന്ന് വരെ സിനിമ വിട്ടൊരു ജീവിതമില്ല ‘….എന്ന് ലാൽ ജോസ് തന്‍റെ കലാജീവിതത്തെക്കുറിച്ചു ഓർക്കുന്നു.

സിനിമയിലെ നവീനമായ സാങ്കേതികവും കലാപരവുമായ മാറ്റങ്ങളെ തന്‍റെ സിനിമയിലേക്കും സ്വീകരിക്കുകയാണ് ലാൽ ജോസ്. മെഗാസ്റ്റാ റും സൂപ്പർ സ്റ്റാറും ആഘോഷിക്കപ്പെടുന്ന സിനിമാക്കാലങ്ങളിൽ പുതുമുഖങ്ങളെ വെച്ചു പടം ചെയ്യാൻ മുതിരുന്ന അദ്ദേഹത്തിനു അതൊരു വെല്ലുവിളിയായിരിക്കില്ല എന്ന് നിസ്സംശയം. ഗൃഹാതുരത്വത്തിന്‍റെ ഓർമ്മകളാണ് ലാൽ ജോസ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. അതില പ്പുറം നമ്മെ ആസ്വദിപ്പിക്കുന്നത് പ്രണയത്തിൽ ചാലിച്ച നർമ്മമാണ്..ലാൽ ജോസ് ചിത്രങ്ങളിലെ ഒരു രംഗമെങ്കിലും കൗതുകകരമായ ഒരോർ മ്മ നമുക്ക് സമ്മാനിക്കുന്നുണ്ട്… ഒന്നുകിൽ നമുക്ക് ഓർമ്മകളിലിട്ട് താലോലിക്കാൻ… അല്ലെങ്കിൽ മനസ്സ് തുറന്ന് ആസ്വദിച്ചു ചിരിക്കാൻ….

spot_img

Hot Topics

Related Articles

Also Read

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’

0
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം.

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.