മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80 കോടിയെ മറികടക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 750 ഓളം തിയ്യേറ്ററുകളിലേക്കാണു എമ്പുരാൻ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. ഇന്ന് നാലു അന്യഭാഷാ ചിത്രങ്ങളിൽ സെൻസർ നടപടികളും പൂർത്തിയാക്കി. മുരളി ഗോപിയുടേതാണ് തിരക്കഥ. മാർച്ച് 27 നു രാവിലെ ആറുമണി മുതൽ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രദർശനം ആരംഭിക്കും.
ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആദ്യ ഭാഗത്തിന് കിട്ടിയ അതേ സ്വീകാര്യത രണ്ടാംഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികൾ ഒന്നടങ്കം എമ്പുരാന്റെ റിലീസിങിനായുള്ള കാത്തിരിപ്പിലാണ്.