Monday, April 7, 2025

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്. അമരിക്കയിലെ ഏറ്റവും വലിയ റിലീസ് ആണ് ലഭിക്കാൻ പോകുന്നത്. കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയും എം ബി ഫിലിംസിന്റെ  മാർസെലോ ബോൻസിയും തമ്മിലുള്ള സുപ്രധാന കരാറിലൂടെ ആണ് ഈ നേട്ടം 2018 ന്നു ലഭിച്ചിരിക്കുന്നത്.

‘ആഗോള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ലാറ്റിൻ അമേരിക്കയിലേക്ക് ഇന്ത്യൻ സിനിമകൾ എത്തുന്നതിനു ‘2018’ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്കാരത്തിനപ്പുറം പ്രേക്ഷകർക്ക് പ്രചോദനം നല്കുന്ന സാമൂഹിക സന്ദേശമാണ് സിനിമ നല്കുന്നത്. തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ‘2018’ എത്തുമെന്ന് എനിക്കുറപ്പുണ്ട്’, വേണു കുന്നപ്പിള്ളി പറഞ്ഞു. ‘തെക്കേ അമേരിക്കൻ ഫുഡ്ബാളിന് നമ്മുടെ നാട്ടിൽ ഒരുപാദരാധകർ ഉണ്ടെങ്കിലും നമ്മുടെ സിനിമകൾ ലാറ്റിൻ അമേരിക്കയിൽ എത്തിയിട്ടില്ലെന്ന് ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കിന്റെ ഡയറക്ടർ ശ്യാം കുറുപ്പ് പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഏരീ സ് ഗ്രൂപ്പിന്റെ സിനിമ സെയിൽസ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കാണ് ഈ കരാർ നടപ്പിലാക്കിയത്.

‘ഡാം ദൂരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആവാർഡുകൾക്കപ്പുറം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള സിനിമയുടെ ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. നമ്മുടെ രാജ്യത്ത് സമാനമായ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യ ഘട്ടത്തിൽ 400 തിയേറ്ററുകളിൽ എത്തിക്കാനാണ് ഉദേശിക്കുന്നത്. മാർസെലോ ബോസി പറഞ്ഞു.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, തൻവി റാം, അജു വർഗീസ്, രഞ്ജി പണിക്കർ, ശിവദ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ജാഫർ ഇടുക്കി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. കാവ്യ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ്, എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്.

spot_img

Hot Topics

Related Articles

Also Read

ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ

0
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

24 മണിക്കൂറിനുള്ളിൽ 9. 7 മില്യൺ വ്യൂവേഴ്സ്; യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി ‘മലൈക്കോട്ടൈ വാലിബൻ’

0
മലൈക്കോട്ടൈ വാലിബാന്റെ ട്രയിലർ വ്യൂവേഴ്സ് 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 9. 7 മില്യൺ കടന്നു. മികച്ച തിയ്യേറ്റർ അനുഭവമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രയിലർ കണ്ട പ്രേക്ഷകരുടെ പ്രതീക്ഷ.

‘എമ്പുരാൻ’ റിലീസ് ദിവസം കാണാൻ ജീവനക്കാർക്ക് ടിക്കറ്റും അവധിയും നല്കി സ്റ്റാർട്ടപ്പ് കമ്പനി

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ റിലീസ് ദിവസമായ മാർച്ച് 27 നു ജീവനക്കാർക്ക് ടിക്കറ്റും അന്നേ ദിവസം അവധിയും  നല്കിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്...

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.