Friday, November 15, 2024

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

“മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍…” എക്കാലത്തും മലയാളി മനസ്സുകളില്‍ ഇടം നേടിയ ജീവന്‍റെ പാതിയെ കൊതിയോടെ അപഹരിക്കുന്ന കവിതയിലെ വരികള്‍ സ്പിരിറ്റ് എന്ന ചിത്രത്തിലേക്ക് സിനിമാഗാനമായി കടമെടുത്തപ്പോള്‍ അത് അത്രയും ജനപ്രിയമായി, കൂടെ ആത്മാവുള്ള വരികള്‍ക്ക് ജന്മം നല്കിയ റഫീഖ് അഹമ്മദ് എന്ന കവിയും ഗാനരചയിതാവും നോവലിസ്റ്റും. കവിതയിലായിരുന്നു റഫീഖ് അഹമ്മദ് എന്ന സാഹിത്യകാരന്‍ തന്‍റെ ആത്മാവിനെ സ്വയം കണ്ടെത്തിയിരുന്നത്. കവിത പിന്നീട് സംഗീതത്തിന്‍റെ പാതയിലേക്കും സഞ്ചരിച്ചു.

പുതിയ മലയാള സിനിമാ ഗാനങ്ങള്‍ക്ക് ആസ്വാദനത്തിന്‍റെയും സാഹിത്യത്തിന്‍റെയും മേമ്പൊടി ചാര്‍ത്തുന്നത് റഫീഖ് അഹമ്മദിന്‍റെ പാട്ടുകളാണ്. ഒ എന്‍ വി അടക്കമുള്ള കവികള്‍ ഗാനരചയിതാക്കളായി മാറിയപ്പോഴുള്ള ചലച്ചിത്ര ഗാനശാഖയിലെ വശ്യസുന്ദരമായ പുഷ്ക്കല കാലത്തെ മലയാളികള്‍ ഇപ്പൊഴും ആസ്വദിക്കുകയും അതില്‍ അഭയം തേടുകയും ചെയ്യാറുണ്ട്. അവര്‍ വിടപറഞ്ഞു പോയപ്പോള്‍ പുതിയ കാലത്ത് ആസ്വദിക്കുവാനുള്ള പാട്ടുകള്‍ ജന്മം കൊള്ളുന്നത് വിരളമായി തീര്‍ന്നു. ആ ഇടവേളയിലേക്കാണ് റഫീഖ് അഹമ്മദ് എന്ന കവി കടന്നു വരുന്നത്.

ചൈതന്യമാര്‍ന്ന വരികള്‍, ജീവന്‍ തുടിക്കുന്ന അര്‍ത്ഥങ്ങള്‍ ഇവ കൊണ്ടല്ലാം സമ്പന്നമായിരുന്നു റഫീഖ് അഹമ്മദിന്‍റെ തൂലികയില്‍ നിന്നും പിറന്നു വീണ ഗാനങ്ങളെല്ലാം. ജോലിയില്‍ നിന്നും സ്വയം വിരമിച്ച ശേഷം പൂര്‍ണമായും എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച റഫീഖ് അഹമ്മദിനെ തേടി കേരള സാഹിത്യ അക്കാദമി പുരസ്കാരവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. ഗര്‍ഷോം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു കൊണ്ടാണ് റഫീഖ് അഹമ്മദ് ഗാനരചനയിലേക്ക് ആദ്യ ചുവടു വെക്കുന്നത്. 

മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ’യിലൂടെയും 2010 ല്‍ ‘സദ്ഗമയ’ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍. കവിയെങ്കിലും പാട്ടെഴുത്തുകാരനായി അറിയപ്പെടുക അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. ഗാര്‍ഷോം എന്ന ചിത്രത്തിലേക്കു പാട്ടെഴുത്തുകാരനായി എത്താന്‍ ഇടയായ യാദൃശ്ചികത തുടര്‍ന്നങ്ങോട്ട് പാട്ടെഴുത്തിന്‍റെ പുതിയ പാത തെളിയിക്കുകയായിരുന്നു. “പറയാന്‍ മറന്ന പരിഭവങ്ങളെ…” എത്ര കേട്ടാലാണ് മതിയാവുക? പരിഭവത്തിന്‍റെ ആ സ്നേഹ വായ്പില്‍ നമ്മള്‍ അലിഞ്ഞു ചേരുക തന്നെ ചെയ്യും. പണ്ഡിറ്റ് രമേഷ് നാരായണന്‍ വരികള്‍ക്ക് ഈണം കൊരുത്തിട്ടപ്പോള്‍ ആ ഗാനം മനോഹരമായ മാല്യം പോലെ ഓരോ ആളുകളും സ്വന്തമെന്നോണം എടുത്തണിഞ്ഞു. ഹരിഹരന്‍റെ ശബ്ദം കൊണ്ട് ഗാനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു

ദൂരദര്‍ശന് വേണ്ടി എഴുതിയ ‘ശമനതാളം’ എന്ന സീരിയലിലെ ടൈറ്റില്‍ സോങ്ങും വേണ്ടവിധം ആളുകളില്‍ സ്വീകരിക്കപ്പെട്ടു. ഗര്‍ഷോം സിനിമയ്ക്കു വേണ്ടി അഞ്ചുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് റഫീഖ് അഹമ്മദ് കമലിന്‍റെ ‘പെരുമഴക്കാല’ത്തിന് വേണ്ടി പാട്ടെഴുതുന്നത്. സിനിമയ്ക്കൊപ്പം തന്നെ പാട്ടും ഒരു പോലെ ഹിറ്റാവുകയും  ആസ്വദിക്കപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷവും നെഞ്ചോട് ചെര്‍ക്കപ്പെടുകയും ചെയ്യുന്നു. എം ജയ ചന്ദ്രന്‍ ഈണമിട്ട “രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം…”, മലയാളി മനസ്സുകളില്‍ എക്കാലത്തും നോവു പടര്‍ത്തി.

മാറ്റങ്ങള്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന കാലത്താണ് റഫീഖ് അഹമദ് ചലച്ചിത്ര ഗാനരചന മേഖലയില്‍ സജീവമാകുന്നത്. വരികള്‍ക്കൊ സംഗീതത്തിനോ ആത്മാവു നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന നിരന്തര വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന കാലത്താണ് റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങള്‍ പിറക്കുന്നത്. സാഹിത്യ ഗുണമുള്ള ഗാനങ്ങളാണ് റഫീഖ് അഹമ്മദിന്‍റെ പ്രത്യേകത. അത് കൊണ്ട് തന്നെ ജനമനസ്സുകളില്‍ അതേറെ സ്വീകരിക്കപ്പെട്ടു. ഈണത്തിനോത്ത് വരികള്‍ മാത്രമല്ല, സുന്ദരമായ പദങ്ങള്‍ കോര്‍ത്തി ണക്കിയും ബിംബങ്ങള്‍ ചേര്‍ത്തൂം എഴുതിയ ഗാനങ്ങള്‍ക്ക് ഈണമിടാനും സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞു.  ദക്ഷിണ മൂര്‍ത്തി സ്വാമികളുടെ ഈണത്തില്‍ പോലും സുന്ദര ഗാനങ്ങള്‍ എഴുതിയിട്ടുണ്ട് ഇദ്ദേഹം. പിന്നീട് എം ജയചന്ദ്രന്‍, ബിജിപാല്‍, മോഹന്‍സിതാര, ഔസേപ്പച്ചന്‍ തുടങ്ങിയ പ്രഗത്ഭരായ സംഗീത സംവിധായകരും റഫീഖ് അഹമദിന്‍റെ വരികള്‍ക്ക് ഈണം നല്കി.

പറയാന്‍ മറന്ന പരിഭവങ്ങള്‍, രാക്കിളി തന്‍, മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ തുടങ്ങിയ ഗാനങ്ങള്‍ ജനമനസ്സുകളില്‍ ഉണ്ടാക്കിയ ഓളങ്ങള്‍ എക്കാലത്തേക്കുമുള്ളതായിരുന്നു. പിന്നീടും നിരവധി ഹിറ്റുകള്‍ പിറന്നു. പരദേശിയിലെ തട്ടം പിടിച്ച് വലിക്കല്ലേ, പ്രണയകാലത്തിലെ ഏതോ വിദൂരമാം, ഒരു വേനല്‍ പുഴയില്‍, തിരക്കഥയിലെ “പാലപ്പൂവിതളില്‍”, ലാപ്ടോപ്പിലെ “ജലശയ്യയില്‍ തളിരമ്പിളി”, അന്‍വറിലെ “കിഴക്ക് പൂക്കും മുരിക്ക്”, “വിജന തീരം”, ഏല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ “ഇതിലെ തോഴീ”, “കണ്ണാ ടി ചിറകുള്ള”, സൂഫി പറഞ്ഞ കഥയിലെ “തെക്കിനി കോലായ”, “സായം സന്ധ്യേ”, ആദാമിന്‍റെ മകന്‍ അബുവിലെ “കിനാവിന്‍റെ മിനാരത്തില്‍…”, “മുത്തോലക്കുന്നമ്മ”, “മക്കാ മദീനത്തില്‍”, ഉറുമിയിലെ “ചലനം ചലനം”, ‘ഗദ്ദാമ’യിലെ “വിധുരമീ യാത്ര”, “നാട്ടുവഴിയോരത്തെ”, ബോംബൈ മാര്‍ച്ച് 12 ലെ “ഓണവേയില്‍ ഓളങ്ങളില്‍”,  വീരപുത്രനിലെ “കണ്ണോട് കണ്ണോരം”, സോള്‍ട് ആന്‍ഡ് പെപ്പെറിലെ “പ്രേമിക്കുമ്പോള്‍ നീയും ഞാനും”,”ചെമ്പാവ് പുന്നെല്ലിന്‍”,ഉസ്താദ് ഹോട്ടലിലെ “അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി”, “വാതില്‍ ആ വാതിലില്‍”, ഡയമണ്ട് നെക്ക്ലെസിലെ “നിലാമലരെ നിലാമലരെ”, തൊട്ട് തൊട്ട് തൊട്ട് നോക്കാമോ”, നിദ്രയിലെ ശലഭമഴ പെയ്യുമീ “,റണ്‍ ബേബി റണ്ണിലെ “ആറ്റുമണല്‍ പായയില്‍”,പുലിമുരുകനിലെ “മാനത്തെ മാരിക്കുരുമ്പെ “, മഹേഷിന്‍റെ പ്രതികാരത്തിലെ “മലമേലെ തിരി വെച്ച് “,ആമിയിലെ “നീര്‍ മാതളം’, “പ്രണയമയി ഈ രാധ, ഉയരെയിലെ “നീ മുകിലോ”, “ഉയരെ ഉയരേ”, എന്നു നിന്‍റെ മൊയ്തീനിലെ “കാത്തിരുന്ന് കാത്തിരുന്നു…”,  തുടങ്ങി നിരവധി ഗാനങ്ങളാല്‍ റഫീഖ് അഹമദ് എന്ന ഗാനരചയിതാവിന് കവിക്ക് മലയാളികള്‍ ഹൃദയത്തില്‍ സ്ഥാനം നല്കി. ഇനിയും പിറക്കാനിരിക്കുന്ന ഗാനങ്ങള്‍ക്കും.

spot_img

Hot Topics

Related Articles

Also Read

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

0
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.

തിരക്കഥ രഘുനാഥ് പാലേരി, ഷാനവാസ് കെ . ബാവക്കുട്ടിയുടെ സംവിധാനം റൊമാന്റിക് കോമഡി ത്രില്ലറുമായി ‘ഒരു കട്ടിൽ ഒരു...

0
‘ഒരു കട്ടിൽ ഒരു മുറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും.

ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘മരണമാസ്സ്’ ചിത്രീകരണം ആരംഭിച്ചു

0
ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും  വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവിനോ തോമസ്, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ്, റാഫേൽ പ്പോഴോളി പറമ്പിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാനകഥാപത്രങ്ങളായി അഭിനയിക്കുന്ന ചിത്രം മരണമാസ്സിന്റെ ചിത്രീകരണം ആരംഭിച്ചു