Thursday, April 3, 2025

മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും

നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്ത് ട്രിയനി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം മാംഗോ മുറിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ വിനീത് ശ്രീനിവാസനും ബേസിലും ചേര്‍ന്ന് റിലീസ് ചെയ്തു. ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.

ചിത്രത്തിന്‍റെ സംവിധായകന്‍ വിഷ്ണു രവി ശക്തിയുടെ കഥയ്ക്ക് തോമസ് സൈമണും വിഷ്ണു രവി ശക്തിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു. സിബി തോമസ്, ടിറ്റോ വില്‍സണ്‍, ശ്രീകാന്ത് മുരളി, ലാലി പി എം, ബിനു മണമ്പൂര്‍, അജിഷാ പ്രഭാകരന്‍, കണ്ണന്‍ സാഗര്‍, ജോയ് അറക്കളം, അഞ്ജന, ശ്രീകുമാര്‍ കണക്ട് പ്ലസ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സതീഷ് മനോഹറും സംഗീതം ഫോര്‍ മ്യൂസിക്കും എഡിറ്റിങ് ലിബിന്‍ ലീയും ഗാനരചന സാം മാത്യുവും വിഷ്ണു രവി ശക്തിയും നിര്‍വഹിക്കുന്നു

spot_img

Hot Topics

Related Articles

Also Read

‘മൂന്നാംഘട്ട’ത്തില്‍ രഞ്ജി വിജയന്‍; മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് യു കെ യില്‍

0
പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച മൂന്നാംഘട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി വിജയന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്

‘കണ്ണൂര്‍ സ്ക്വാഡി’ന് പറയാനുണ്ട് അതിജീവിച്ച ‘മഹായാന’ത്തെ കുറിച്ച്

0
അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും.

തിരക്കഥ- സംവിധാനം ശ്രീജിത്ത് ചന്ദ്രന്‍; ‘ഇമ്പം’ ഇനി പ്രേക്ഷകരിലേക്ക്

0
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്‍റര്‍ ടൈമെന്‍റ് ചിത്രം  ‘ഇമ്പം’ പ്രേക്ഷകരിലേക്ക് എത്തുന്നു. ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ആദ്യ വാരത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

മോഹൻലാലിന്റെ പാൻഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയാക്കി

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ...

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം