ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥകൃത്ത് എസ് എന്ന സ്വാമി, സംഗീത സംവിധായകൻ വിദ്യാധരന് എന്നിവർ അംഗങ്ങളായ ജൂറി ആണ് അവാർഡ് പ്രഖ്യാപിച്ചത്. സിബിമലയിൽ ആണ് പ്രഖ്യാപനം നടത്തിയത്. സെപ്തംബർ ആദ്യം കൊച്ചിയിൽ വെച്ച് നടക്കുന്ന MACTA യുടെ മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.
Also Read
ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രവുമായി സൌബിനും നമിതപ്രമോദും
സൌബിന്‍ ഷാഹിര്‍, നമിതപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.
ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.
‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...
കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.
മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....