Thursday, April 3, 2025

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകൻ ആഷിക് അബുവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു അനിമേഷൻ ‘ഈച്ച’യാണ് നായികയായി എത്തുന്നത്. ഡോക്ടർ അമർ രാമചന്ദ്രൻ, ഗംഗ മീര, അശ്വതി മനോഹരൻ, അരുൺ ആഷ് ലി, പ്രശാന്ത് മുരളി, കെ പി എ സി ലീല, മനോജ് കെ ജയൻ, ഉണ്ണിമായ, എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നേനി എന്റർടയിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൺഘട് സ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവരാണു നിർമ്മാണം. വരികൾ സുഹൈൽ കോയ, സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് കിരൺദാസ്.

spot_img

Hot Topics

Related Articles

Also Read

ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ

0
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.

മമ്മൂട്ടി ചിത്രം ഏജെന്‍റ് ; പ്രമോഷന്‍ പുരോഗമിക്കുന്നു

0
മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ‘ഏജന്‍റ് ‘ പ്രമോഷന്‍ പുരോഗമിക്കുന്നു. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ റോ ചീഫായ കേണല്‍ മഹാദേവന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് വെള്ളിത്തിരയില്‍ എത്തുന്നത്.

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

0
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....

മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’

0
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.