Thursday, April 3, 2025

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

സൂപ്പർ ഗുഡ് ഫിലിംസിന്റ ബാനറിൽ വിൻസെന്റ് സെൽവ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു. ചിമ്പു, വിജയ് തുടങ്ങിയ സൂപ്പർ ഹിറ്റ് നയകന്മാരെ  വെച്ച് സിനിമയിറക്കിയ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ദിലീപ് നായകനായി അഭിനയിച്ച തങ്കമണിയാണ് ഒടുവിലിറങ്ങിയ സൂപ്പർ ഗുഡ് ഫിലിംസിന്റെ നിര്മാണത്തിലെ ചിത്രം.

കടപ്പുറത്തെ ജീവിതമാണ് പ്രമേയം. മാധവ് സുരശ് ഗോപി ആദ്യ നായകനായി തുടക്കം കുറിക്കുന്ന സിനിമ കൂടിയാണ് കുമ്മാട്ടിക്കളി. സോഹൻ ലാൽ, സതീഷ്, യാമീ, ദിനേശ് ആലപ്പി, ആൽവിൻ ആൻറണി ജൂനിയർ, അസീസ് നെടുമങ്ങാട്, അനുപ്രഭ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, റാഷിക് അജ്മൽ,അനീഷ് ഗോപാൽ, സിനോജ് അങ്കമാലി, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വെങ്കിടേഷ്, സംഗീതം ജാക്സൺ വിജയൻ, വരികൾ സജു എസ്, എഡിറ്റിങ് ആൻറണി.

spot_img

Hot Topics

Related Articles

Also Read

സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്

0
സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘മച്ചാന്റെ മാലാഖ’

കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ

0
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  ഗോളം ചിത്രത്തിന്‍റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്

0
മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്.

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം...

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

0
മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി...