Friday, November 15, 2024

മാന്ത്രിക വീണക്കമ്പി മീട്ടിയ സംഗീതത്തിലെ ഗുരുതുല്യൻ

“മലയാളിപ്പെണ്ണേ നിന്‍റെ മനസ്സ്… മഴമേഘ തിരനീന്തും നഭസ്സ്” 1993ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ബന്ധുക്കൾ ശത്രുക്കൾ ‘എന്ന ചിത്രത്തിലെ അതി മനോഹരമായ ഗാനമാണിത്.മലയാളികൾ എത്ര മാറിയാലും തന്‍റെ സംസ്കാരത്തിലും പൈതൃകത്തിലും ഇന്നും സൗന്ദര്യം കണ്ടെത്തുകയും കലകളിലൂടെയ തിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.യേശുദാസ് ആലപിച്ച ഈ പാട്ടിന്‍റെ രചനയും സംഗീതവും ചിട്ടപ്പെടുത്തിയത് ശ്രീകുമാരൻ തമ്പി തന്നെയാണെന്നുള്ളത് മറ്റൊരു പ്രത്യേകത.അസാമാന്യ പ്രതിഭ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം.ആ കൈകളിൽ സർഗ്ഗ വൈഭവത്തിന്‍റെ ബഹുമുഖ പാടവം തെളിഞ്ഞു നിന്നിരുന്നു.

ശ്രീകുമാരൻ തമ്പി സംഗീതം നൽകിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.ആസ്വദക ഹൃദയങ്ങൾ ഇന്നുമത് ഏറ്റു പാടുന്നു.’ബന്ധുക്കൾ ശത്രുക്കള്‍’ എന്ന ചിത്രത്തില്‍ തന്നെ ഒട്ടനവധി ഹിറ്റ് പാട്ടുകളുണ്ട്. എല്ലാം ഒന്നിനോടൊന്ന് മെച്ചം.”ബന്ധുവാര് ശത്രുവാര് ബന്ധനത്തിൻ നോവറിയും കിളിമകളെ പറയു “ശ്രീ കുമാരൻ തമ്പി റെക്കോർഡിട്ട ജീവനുള്ള പാട്ടുകളിൽ ഒന്ന്.ജീവിതവും അതിനിടയിലെ മനുഷ്യബന്ധ ങ്ങളുടെ വ്യത്യസ്ത ഭാവങ്ങളെയും ഈ പാട്ടിൽ പറയുന്നുണ്ട്.ദാർശനിക സമീപനം അദ്ദേഹത്തിന്‍റെ പാട്ടു കൾക്കുള്ള പ്രത്യേകതയാണ്.അർത്ഥതതലങ്ങൾ കൊണ്ട് സമ്പുഷ്ടമായ കാവ്യാനുഭൂതി പാട്ടുകളിലൂടെ അദ്ദേഹം നമ്മിലേക്ക് പകരുന്നു.ഈ ചിത്രത്തിലെ തന്നെ അടിച്ചുപൊളി പാട്ടിന്‍റെയും മെലഡിയുടെയും മിശ്ര ഭാവത്തിലുള്ള “ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളെ “എന്ന് തുടങ്ങുന്ന ഗാനം കോളേജ് പഠനകാലത്തെ പ്രണയവും പിന്നീടുണ്ടായ ആ പ്രണയ നഷ്ടത്തിന്‍റെയും ഓർമ്മകളിൽ നിന്നുണ്ടായതായ ണെന്ന് അദ്ദേഹം ഓർക്കുന്നു.ഈ ചിത്രത്തിലെ തന്നെ “പൂ നിറം കണ്ടോടി വന്നു …” യേശുദാസും ചിത്രയും ചേർന്നാലപിച്ച യുഗ്മഗാനം ശ്രീ കുമാരൻ തമ്പി ചിട്ടപ്പെടുത്തിയ ഹിറ്റുകളിൽ ഒന്നാണ്.മുകേഷും രൂപിണിയും ഈ ഗാനരംഗത്തെ അഭിനയ ലാളിത്യം കൊണ്ട് മാറ്റ് കൂട്ടി.

അഗാധമായ സ്വരലയനം കൊണ്ടും സംഗീതം കൊണ്ടും താളം കൊണ്ടും ആശയം കൊണ്ടും സുന്ദരമാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ.മറ്റുള്ളവരുടെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളെയും എഴുത്തിനെയും തിരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. സംവിധായകൻ ഹരിഹരനും സംഗീത സംവിധായകൻ ദേവരാജൻ മാഷുമായുള്ള പാട്ടിലെ ആശയപരമായ പിണക്കങ്ങൾ മലയാള കാരണം ചലച്ചിത്ര ഗാനലോകത്ത് ഒരു പാടു പാട്ടുകളുടെ പിറവിക്ക് നഷ്ടങ്ങ ളുണ്ടായി.പിന്നീട് അതെ ശക്തിയോടെ അവർ ഇണങ്ങുകയും ആ നഷ്ട്ടങ്ങൾ ഹിറ്റ് പാട്ടുകൾക്ക് ജന്മം നൽകിക്കൊണ്ട് നികത്തുകയും ചെയ്തു.’ബന്ധുക്കൾ ശത്രുക്കൾ’ എന്ന ചിത്രത്തിലെ സൂപ്പർ പാട്ടുകളാണ് ‘ചുംബനപ്പൂകൊണ്ട് മൂടി’, ‘തല്ക്കാല ദുനിയാവ് ‘എന്നീ രണ്ട് ഗാനങ്ങൾ തത്വചിന്താപരമായ ആശയങ്ങളെ പ്രചരിപ്പിച്ചു.’തല്ക്കാല ദുനിയാവിൽ’ എന്ന പാട്ട് കൂടുതല്‍ ദാർശനികമാനമുള്ള ഗാനമാണ്.നശ്വരമായ മനുഷ്യ ജീവിതത്തിന്‍റെ ക്ഷണിക വികാരങ്ങൾ മൃത്യുവിലൂടെ അവസാനിക്കുന്നു എന്ന ബോധം നൽകാൻ ഈ പാട്ടിനു കഴിയുന്നു.ചാരുകേശി രാഗത്തിലാണ് ശ്രീകുമാരൻ തമ്പി ‘ചുംബനപ്പൂ കൊണ്ട് മൂടി’ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അമ്മയുടെ ഓർമ്മയ്ക്കായി ശ്രീകുമാരൻ തമ്പി ചിട്ടപ്പെടുത്തിയ 2015ലെ’അമ്മയ്ക്കൊരു താരാട്ട് ‘എന്ന ചിത്രത്തിലെ ഗാനങ്ങൾ അമ്മയോട് കുട്ടിക്കുള്ള സ്നേഹത്തെയും വാത്സല്യത്തെയും സ്പർശിച്ചുണ ർത്തു ന്നു.ഇതിൽ യേശുദാസ് ആലപിച്ച ‘അമ്മയ്ക്കൊരു താരാട്ട്‘ എന്ന ഗാനം എം ജി ശ്രീകുമാർ ആലപിച്ച “ഒന്നാ യൊരെന്നെയിഹ “കെ എസ് ചിത്ര ആലപിച്ച “ഓർമ്മ പെയ്യുകയായ് “പി ജയചന്ദ്രൻ ആലപിച്ച “കാറ്റും നിന്‍റെ പാട്ടും”,”കൂട്ടിരിക്കാൻ പാട്ടുകളുണ്ട് “,എന്നീ ഗാനങ്ങൾ മലയാള സിനിമയ്ക്കുള്ള സംഭവനകളാണ്. മലയാളത്തിന്‍റെ ഗ്രാമ വിശുദ്ധിയാണ് ശ്രീ കുമാരൻ തമ്പിയുടെ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്.മ ലയാള മണ്ണിന്‍റെ മണവും നിഷ്കളങ്കമായ നാടൻ പെണ്ണിന്‍റെ പ്രണയവും പ്രണയ നിരാസവും പ്രണയ സങ്കൽപ്പ വുമെല്ലാം ആ പാട്ടുകളിൽ ശാലീന ഭാവം പകർന്നു നൽകുന്നു.മണ്ണും വിണ്ണും പെണ്ണും എന്നും വർണ്ണ ശബള മായ ജീവിതത്തിനു ഭംഗിയും അത് പോലെ അഭംഗിയും നൽകി.എങ്കിലും അഭംഗിയിലും സൗന്ദര്യബോധം കണ്ടെത്തുന്നവരാണ്  കലാകാരൻമാർ. ‘ഹൃദയം ഒരു ക്ഷേത്ര’ത്തിലെ ദേവരാജൻ മാസ്റ്റർ ഈണമിട്ട് ശ്രീകുമാരൻ തമ്പി എഴുതിയ ‘മംഗളം നേരുന്നു ഞാൻ ‘എന്ന ഗാനത്തിൽ നഷ്ട്ട പ്രണയത്തിന് കാമുകൻ നൽകുന്ന ആശംസകൾകളുടെ ഭംഗി എങ്ങനെ വർണ്ണിക്കാൻ കഴിയും?

പ്രണയത്തിന്‍റെ അമൂർത്തമായ വശ്യ ഭാവത്തിലൂടെ വേദനയിലും സുഖം കണ്ടെത്തുന്ന അനുഭൂതിയാണ് പ്രണയം.ആരെയോ ഓർത്ത് മനസ്സ് പിടയുമ്പോഴും വേദനിക്കുമ്പോഴും ആ സുഖത്തിലേക്ക് സ്വയമറി യാതെ വീഴുമ്പോളാണ് നമ്മളെത്രമേൽ പ്രണയിതാക്കളയിരുന്നു എന്ന് അത് നഷ്ടപ്പെടുമ്പോൾ തിരിച്ചറി യുക.ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ നിറഞ്ഞു നിന്ന വൈകാരികതകളിൽ മൗലികമായും തത്വചി ന്താപരമായുമുള്ള ആശയങ്ങൾ കൈ മാറി.ഇന്നും ആ പാട്ടുകളിലെ അർത്ഥതലങ്ങൾ മനുഷ്യരാശിയെ ഒന്നാകെ ഉണർത്തുന്നു.”ഇവിടെ അച്ഛനാര് മകനാര് കിളിമകളെ ഇവിടെ ജ്യേഷ്ഠനാരു അനുജനാര് കിളിമകളെ പ്രണയവും പരിണയവും വ്യാപാരം കിളിമകളെ എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടങ്ങൾ… എല്ലാം പണം നടത്തും ഇന്ദ്ര ജാല പ്രകടനങ്ങള്‍…കാലത്തിനതീതവും .. പ്രവചനാതീതവുമായ ഋഷി തുല്യമായ വരികള്‍ കൊണ്ട് മലയാള ഗാനശാഖയെ സമ്പന്നമാക്കി ഈ സംഗീതാചാര്യൻ..

(തുടരും….)

spot_img

Hot Topics

Related Articles

Also Read

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഷെയ്ൻ നിഗം നായകവേഷത്തിൽ എത്തുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി

0
സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീര സംവിധാനം ചെയ്യുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ...

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ മൂവി ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്

0
തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു.

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

0
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.