Wednesday, April 2, 2025

മാപ്പിളപ്പാട്ടിന്‍റെ ‘ഇശല്‍’ ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോടുള്ള വെളിപ്പറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് മാപ്പിളപ്പാട്ടിലേക്ക് ഇവരെ കൊണ്ട് വരുന്നത്. വിളയില്‍ വല്‍സല ആയിരുന്ന ഇവര്‍ ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു.

സിനിമയില്‍ ആദ്യമായി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത് എം എസ് വിശ്വനാഥന്‍റെ സംഗീതത്തില്‍ ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിലെ പി ടി അബ്ദുറഹ്മാന്‍ രചിച്ച ‘അഹദവനായ പെരിയോനെ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു. കേരള മാപ്പിള കലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡ്, മാപ്പിള കലാരത്നം അവാര്‍ഡ് എന്നിവ ലഭിച്ചിടുണ്ട്. വിളവില്‍ ഫസീല പാടിയ പാട്ടുകള്‍ ശ്രദ്ധേയമായിരുന്നു. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ആകെ ലോക കാരണമുത്തോളി, ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ഉടനെ കഴുത്തെന്‍റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ എന്നിവ   ഫസീല പാടിയ ഗാനങ്ങളാണ്. പിതാവ്: വിളയില്‍ കേളന്‍, മാതാവ്:

spot_img

Hot Topics

Related Articles

Also Read

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്

0
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ്  ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം

0
ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഷൈൻ ടോമും ധ്യാനും പ്രധാന കഥാപാത്രങ്ങൾ; പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി എത്തുക. ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീവയാണ് അൻവർ സാദിഖ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ