പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു. കഥാപ്രസംഗത്തിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലാസാഹിത്യത്തെ കൂടുതല്‍ ജനകീയമാക്കി തീര്‍ക്കുവാന്‍ റംല ബീഗത്തിന് കഴിഞ്ഞു. കേശവ ദേവിന്‍റെ ഓടയില്‍ നിന്ന്, കാളിദാസന്‍റെ ശാകുന്തളം, കുമാരനാശാന്‍റെ നളിനി തുടങ്ങിയ കൃതികള്‍ റംല ബീഗം കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയ മകളാണ് റംല ബീഗം.
Also Read
സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ മാസം റിലീസിന്
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ ,മാസം റിലീസ്...
പുതിയ പോസ്റ്ററുമായി പിറന്നാൾ ദിനത്തിൽ ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ആസിഫലിയുടെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്....
ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്.
പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും
സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...