ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രമാണ് ദാവീദ്. ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു, സൈജു കുറുപ്പ്, വിജയരാഘവൻ, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നുണ്ട്. പുതുമുഖമായ മുഹമ്മദ് കരാകി യും മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സംഗീതം ജെസ്റ്റിൻ വർഗീസ്, ക്യാമറ സാലു കെ തോമസ്, എഡിറ്റിങ് രാകേഷ് ചെറുമഠം.
മാസ് ആക്ഷൻ മൂവി ‘ദാവീദി’ൽ ആൻറണി വർഗീസ് പെപ്പെ നായകൻ- ചിത്രീകരണം പൂർത്തിയായി
Also Read
‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.
ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്
ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി.
‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍ പോസ്റ്റര്‍
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.
‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഷൈൻ ടോം ആണ്...