പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ ചിത്രം എത്തിയിട്ട് 45- ദിവസങ്ങൾക്ക് ശേഷമായിരിക്കും സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലികസിൽ ആണ് സ്ട്രീമിങ് ആരംഭിക്കുക എന്നും റിപ്പോർട്ട് ഉണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് മാർക്കോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനിയുടേതാണ് കഥയും തിരക്കഥയും സംവിധാനവും. സിദ്ദിഖ്, അഭിമന്യു എസ്. തിലകൻ, ജഗദീഷ്, കബീർ ദുഹാൻ സിങ്, ആൻസൺ പോൾ, യുക്തി തരേജ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിസംബർ 20 നാണ് മാർക്കോ തിയ്യേറ്ററുകളിൽ എത്തിയത്.
Also Read
മുഹമ്മദ് മുസ്തഫ ചിത്രം ‘മുറ’ ചിത്രീകരണം പൂർത്തിയായി
എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാസ് ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ചിത്രീകരണം പൂർത്തിയായി. 57 ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.
ജനുവരി 31- നു റിലീസ്; പുതിയ ട്രയിലറുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...
‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ ടീസർ പുറത്ത്
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഹൊറർ മൂഡിലുള്ള ത്രില്ലർ ചിത്രമാണിത്.. ഉണ്ണി ലാലുവും...