54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -…കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണൻ)
മികച്ച കഥ – ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയ ( കാതൽ)
ഛായാഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം..)
സ്വഭാവനടി- ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- (ഒറിജിനൽ ) രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി നടന്മാർ -കെ.ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -ഗഗനചാരി (നടി)- ശാലിനി ഉഷാദേവി (എന്നെന്നും)