ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ് ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘ഹോം’ ആണ് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച മലയാള ചിത്രം. എട്ടാം സ്ഥാനത്താണ് ഹോം ഉള്ളത്. ഒന്പതാം സ്ഥാനത്ത് മണിച്ചിത്രത്താഴും പതിനാലാമത് കുമ്പളങ്ങി നൈറ്റ്സും ആണ് ‘ഹോം’ ന് ശേഷം സ്ഥാനം പിടിച്ചിരിക്കുന്നത്. 180 സ്ഥാനത്താണ് റേറ്റിങ് നേടിയ മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടൻ. എല്ലാ ഇന്ത്യൻ ഭാഷയിലെയും ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊണ്ട് തങ്ങളുടെ പ്ലാറ്റ്ഫോമിൽ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നു ഐഎംഡിബി വ്യക്തമാക്കുന്നു.
Also Read
‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍
മഞ്ചിത്ത് ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.
കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി; ഡിസംബർ എട്ടിന് തിയ്യേറ്ററിൽ
വിനിൽ സ്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രജനി ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രജനി
ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയില്‍ ഇടം നേടി ‘2018’- സന്തോഷം പങ്കിട്ട് ജൂഡോ ആന്‍റണിയും കൂട്ടരും
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയില്‍ ഇടം നേടി ‘2018’ ചിത്രത്തിന്‍റെ സന്തോഷം പങ്കിട്ട് ജൂഡോ ആന്‍റണിയും കൂട്ടരും. ‘ഇനി നിന്നെ നാട്ടുകാര്‍ ഓസ്കര്‍ ജൂഡ് എന്നു വിളിക്കുമെന്ന്’ നിര്‍മാതാവ് ആന്‍റോ ജോസഫ് തമാശിച്ചപ്പോള്‍ ‘ചേട്ടനെ ഓസ്കാര്‍ ആന്‍റോ’ എന്നു വിളിക്കുമെന്നും പറഞ്ഞ് 2018 ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പരസ്പരം സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു
രഹസ്യങ്ങളുടെ അഗാധമാർന്ന ‘ഉള്ളൊഴുക്ക്’ ടീസർ പുറത്ത്
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്കിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.