മിമിക്രി മേഖലയിലും അഭിനയത്തിലും സജീവമായിരുന്ന നടൻ കോട്ടയം സോമരാജ് അന്തരിച്ചു. വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. കൂടാതെ ഇലകൾ പച്ച പൂക്കൾ മഞ്ഞ, കണ്ണകി, ഫാന്റം, അഞ്ചര കല്യാണം, ആനന്ദഭൈരവി, കിംഗ് ലയർ, അണ്ണൻ തമ്പി, ബാംബൂ ബോയ്സ്, ചാക്കോ രണ്ടാമൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Also Read
പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.
റൊമാന്റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.
കിങ് ഓഫ് കൊത്ത; തരംഗമായി പുത്തന്‍ ട്രയിലര്‍ ആഗസ്ത്- 9 ന്
പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും.
വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽ
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽറിലീസ് ചെയ്തു. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ഏപ്രിൽ 11 ന് ആണ് ചിത്രംതിയ്യേറ്ററുകളിൽപ്രദർശിപ്പിച്ചത്.
പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും
കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ്...