വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന് യു സെർട്ടിഫിക്കറ്റ് ലഭിച്ചു.. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നത്. ഒരു ബംഗാളി കഥാപാത്രമായാണ് അരിസ്റ്റോ സുരേഷ് സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ സംവിധായകനും മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹം പ്രമുഖ യൂട്യൂബറും കൂടിയാണ്. കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമ്മൂട്, ഷാജി മാവേലിക്കര, വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, വിനോദ്, ഹരിശ്രീ മാർട്ടിൻ, ഭാസി, സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോബി വയലുങ്കലിന്റെതാണ് സംവിധാനവും കഥയും തിരക്കഥയും സംഭാഷണവും, കൂടെ ധരനും. ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിങ് ബിനോയ് ടി വർഗീസ്, ഗാനരചന ജോബി വയലുങ്കൽ, സംഗീതം ജസീർ, അസീം സലീം.