Thursday, April 3, 2025

മീര ജാസ്മിൻ- നരേൻ കൂട്ടുകെട്ടിലെ ‘ക്വീൻ എലിസബത്ത്’ ട്രയിലർ പുറത്ത്

മീരാജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ക്വീൻ എലിസബത്തിലെ പുതിയ ട്രയിലർ പുറത്ത്. കണിശക്കാരിയായ ബോസായി മീരയും മീരയുടെ കാമുകനായി നരേനും ആണ് എത്തുന്നത്. വളരെ കാലങ്ങൾക്ക് ശേഷമാണ് നരേൻ മീരജാസ്മിൻ കൂട്ടുകെട്ട് മലയാളത്തിൽ ഉണ്ടാകുന്നത്. മീര ജാസ്മിൻ ഈ  ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണെന്നാണ് ട്രയിലർ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രം ഡിസംബർ 29 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാണിത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. വെള്ളം, അപ്പൻ, പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് രഞ്ജിത് മണബ്രാക്കാട്ട്, ബ്ലൂ മൌണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണബ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

0
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  ‘രണ്ടാം യാമം’  

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ,...