Friday, April 4, 2025

മുഹമ്മദ് മുസ്തഫയുടെ  ‘മുറ’ ഒക്ടോബർ 18- ന്

സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയാവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രചന സുരേഷ് ബാബു നിർവ്വഹിക്കുന്നു.

മാല പാർവതി, യെദു കൃഷ്ണ, ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി, കണ്ണൻ നായർ, അനുജിത് കണ്ണൻ, ജോബിൻ ദാസ്, വിഘ്നേശ്വർ സുരേഷ്, സിബി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഫാസിൽ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം മിഥുൻ മുകുന്ദൻ. മധുരൈ, ബാംഗ്ലൂർ, തെങ്കാശി തുടങ്ങിയ ഇടങ്ങളാണ് ലൊക്കേഷനുകൾ.

spot_img

Hot Topics

Related Articles

Also Read

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

രസകരമായ ട്രയിലറുമായി ‘കുടുംബസ്ത്രീയും കുഞ്ഞാടും’

0
മഹേഷ് പി ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി

‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.