Friday, April 4, 2025

‘മൃദുഭാവേ ദൃഢകൃത്യേ’ കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം ഈണമിട്ട് ആലപിച്ച മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡിലെ ലിറിക്കല്‍ വീഡിയോ ഗാനം ‘മൃദുഭാവേ ദൃഢകൃത്യേ’ റിലീസായി. റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ്. പ്രതികളെ പിടിക്കാനായി രാജ്യമൊട്ടാകെ അലയുന്ന എ എസ് ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവുമെത്തുന്ന കണ്ണൂര്‍ സ്ക്വാഡ് പ്രേക്ഷകര്‍ക്ക് മികച്ച തിയ്യേറ്റര്‍ അനുഭവം നല്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്. ഇത് നാലാമത്തെ ചിത്രമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്ക്വാഡ്. കുറ്റകൃത്യങ്ങളും അതിനെ കണ്ടെത്തുന്നത്തിനുള്ള നിതാന്ത പരിശ്രമങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. 

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പൂനെ, പാലാ, തിരുവനന്തപുരം, എറണാകുളം, മുംബൈ, മംഗളൂരു, കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. കിഷോര്‍ കുമാര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശബരീഷ്, വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, ധ്രുവന്‍, ഷെബിന്‍ ബെന്‍സന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിയും സംഗീതം സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

പറന്നുയരാനൊരുങ്ങി ‘ഗരുഡന്‍;’ ട്രൈലര്‍ റിലീസായി

0
ബിജുമേനോനും സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗരുഡ’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ്  ഗരുഡന്‍.

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി

0
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

മാസ് ആക്ഷൻ മൂവി ‘ദാവീദി’ൽ ആൻറണി വർഗീസ് പെപ്പെ നായകൻ- ചിത്രീകരണം പൂർത്തിയായി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ...