Thursday, April 3, 2025

മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി

ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു. ഷൊര്‍ണൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയാണ് ചിത്രത്തില്‍.

ആക്ഷന്‍ സര്‍വൈവല്‍ ചിത്രമായ മായാവനത്തിന്‍റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്. ജാഫര്‍ ഇടുക്കി, ശുദ്ധി കോപ്പ, ഗൌതം ശശി, ശ്യാംഭവി സുരേഷ്, ആമിന നിജാം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, റിയാസ് നെടുമങ്ങാട്, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഗാനരചന റഫീഖ് അഹമ്മദ്, ഛായാഗ്രഹണം ജോമോന്‍ തോമസ്, എഡിറ്റിങ് സംജിത് മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

0
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.

അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു  

0
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

0
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.