പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. ത്രീഡിയിൽ നിർമ്മിച്ച ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായി സൂര്യകിരൺ അഭിനയിച്ചിരുന്നു. മഞ്ഞപ്പിത്ത ബാധിതനായ അദ്ദേഹം ചെന്നൈലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത അരസി എന്ന ചിത്രം പുരത്തിറങ്ങാനിരിക്കവേ ആയിരുന്നു മരണം.
1978 ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മൌന ഗീതങ്ങൾ, പഠിക്കാത്തവൻ, സത്യഭാമ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ബാലതാരമായി സൂര്യകിരൺ 200- ലേറെ ചിത്രങ്ങൾക്ക് വേണ്ടി അഭിനയിച്ചിട്ടുണ്ട്. 2003- ൽ പുറത്തിറങ്ങിയ ‘സത്യം’ആണ് ആദ്യ സംവിധാനം ചിത്രം. ചാപ്റ്റർ 6, രാജു ഭായ്, ധന 51, ബ്രഹ്മാസ്ത്രം തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് സംവിധാനം ചെയ്തത്. പിന്നീട് സിനിമ മേഖലയിൽ നിന്ന് ഏറെനാൾ വിട്ടുനിന്ന സൂര്യകിരൺ വീണ്ടും സജീവമാകുന്നത് 2020 ൽ നടന്ന ബിഗ്ബോസ് സീസൺ 4- ലൂടെ ആയിരുന്നു. നിരവധി സിനിമകളിൽ നായികയായി എത്തിയ സുജിതയാണ് സഹോദരി.