ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു. സിനിമാലോകത്ത് നിരവധി ബഹുമതികള്‍ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് നിക് തര്‍ലോ. ചിത്രത്തില്‍ മോഹന്‍ലാലും റോഷന്‍ മേക്കയും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹോളിവൂഡ് ചിത്രങ്ങളും നിക് തര്‍ലോ നിര്‍മ്മിച്ചിട്ടുണ്ട്. അക്കാദമി അവാര്‍ഡ് നേടിയ മൂണ്‍ലൈറ്റ് (2016), ത്രീ ബില്‍ബോര്‍ഡ് സ് ഔട്ട് സൈഡ് എബ്ബിങ്, മിസോറി (2017) തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിക് തര്‍ലോ നിര്‍മ്മിക്കുന്നതിനാല്‍ ചിത്രം ഹോളിവൂഡ് തലത്തിലേക്ക് ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ചിത്രത്തിന്‍റെ നിര്‍മാണം കാണിക്കുന്നതിനായ് അണിയറപ്രവര്‍ത്തകര്‍ 57 സെക്കന്‍റുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. ‘വൃഷഭ എന്‍റെ ആദ്യ ഇന്ത്യന്‍ സിനിമയാണ്. ഞാന്‍ വളരെ ആവേശത്തിലാണ്. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ക്രിയേറ്റിവ് സൈഡ് ഉള്‍പ്പെടെയുള്ള ഫിലിം മേക്കിംഗിന്‍റെ വ്യത്യസ്ത വശങ്ങള്‍ ഞാന്‍ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എന്‍റെ ആദ്യ അനുഭവം കൂടിയായതുകൊണ്ട് തന്നെ ഞാന്‍ ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്, എനിക്ക് പഠിക്കാന്‍ എന്തെങ്കിലും തരുന്നു, വൃഷഭയ്‌ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’
‘നിക്ക് തര്‍ലോ ഞങ്ങളോടൊപ്പം ഒന്നിക്കുമ്പോള്‍ ഞങ്ങളുടെ സിനിമ നിര്‍മ്മിക്കപ്പെടുന്ന സ്‌കെയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതാണ് ഹോളിവുഡ് സിനിമകള്‍ക്ക് തുല്യമായി നിര്‍മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് വൃഷഭ. നിക്ക് ടീമിലേക്ക് എത്തിയത് ഞങ്ങളുടെ ഭാഗ്യമാണ്.’- നിര്‍മാതാവ് വിശാല്‍ ഗുര്‍നാനി പറഞ്ഞു.
മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ വൃഷഭ എത്തും.