Thursday, April 3, 2025

മോഹന്‍ലാല്‍- ജിത്തുജോസഫ് കൂട്ടുകെട്ടില്‍ ‘നേര്’; മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

ദൃശ്യം, ദൃശ്യം 2, ട്വെല്‍ത്ത് മാന്‍, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘നേര്’ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രങ്ങള്‍ക്ക് വന്‍പ്രതീക്ഷ നല്‍കുകയാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ രമേഷ് പി പിള്ളൈയും മിഥുന്‍ എസ് പിള്ളൈയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ‘നേരി’ന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന മറ്റൊരു ചിത്രമായ ‘റാ’മും അണിയറയില്‍ ഒരുങ്ങുകയാണ്. നടന്‍ ആദില്‍ ഹസനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.

കോടതി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് നേര്. ജിത്തു ജോസഫും ശാന്തി മായദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ എഴുതുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ തൃഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, വരികള്‍- വിനായക് ശശികുമാര്‍, സംഗീതം- വിഷ്ണു ശ്യാം.

spot_img

Hot Topics

Related Articles

Also Read

റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍

0
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

‘ഒരു ജാതി ജാതകം’  ലൊക്കേഷന്‍ സന്ദര്‍ശിച്ച് ശൈലജ ടീച്ചര്‍

0
വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ ‘അരവിന്ദന്‍റെ അതിഥികള്‍’ക്കു  ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു ജാതി ജാതക’ത്തിന്‍റെ ഷൂട്ടിങ്ങ് സെറ്റ് മുന്‍ ആരോഗ്യമന്ത്രിയും സ്ഥലം എം എല്‍ എ യുമായ ശൈലജ ടീച്ചര്‍ സന്ദര്‍ച്ചു.

തരംഗമാകാൻ വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; ടീസർ റിലീസ്

0
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പൊളിയും പ്രധാന കഥാപാത്രമായി എത്തുന്ന ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ- നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’

0
സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി.