മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ഈ ചിത്രം ഒരേ സമയം ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ശോഭ കപൂർ, ഏകതാ കപൂർ, വിശാൽ ഗുർനാനി, അഭിഷേക് വ്യാസ്, ജൂഹി പരേഖ് മേത്ത, സൌരഭ് മിശ്ര, വരുൺ മാത്തൂർ, സി. കെ പത്മകുമാർ, തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാണം.
Also Read
രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.
ധ്യാൻ ശ്രീനിവാസനും ദിവ്യപിള്ളയും ഒന്നിക്കുന്ന ചിത്രം ‘ഐഡി’ തിയ്യേറ്ററുകളിലേക്ക്
എസ്സാ എന്റർടൈമെന്റിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഐഡി വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. The fake എന്ന ടാഗ്...
പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.
റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.